Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 8 [Hypatia]
ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന വലിയ കുരിശ്ശ്. തന്നെ സ്വീകരിക്കാൻ ദൈവം കൈ ഉയർത്തി നിൽക്കുന്നത് പോലെ അവൻ തോന്നി. അവൻ പള്ളിയുടെ മതിലിനോട് ചാരി വണ്ടിയൊതുക്കി. അടഞ്ഞു കിടന്ന ഗെയ്റ്റ് തുറന്ന് അവൻ മുറ്റത്തേക്ക് കടന്നു.
എവിടെ നിന്നോ അവനിലേക്ക് ഒരു കാറ്റ് വീശി. അത് അവന്റെ അന്തഃരംഗങ്ങളെ തണുപ്പിച്ചു. പള്ളി മുറ്റത്ത് തൂക്കിയ സ്വർണ മാണിയിൽ വെയിൽ തട്ടി തിളങ്ങി. ആകാശം മുട്ടുന്ന കാറ്റാടി മരങ്ങൾ തലയാട്ടി. പള്ളി മേടയിൽ കൂടു കൂട്ടിയ പ്രാവുകൾ കുറുകി. നിശബ്ദമായ ആ അന്തരീക്ഷത്തിൽ കാറ്റ് ചൂളം വിളിച്ചു.
ആ നിമിഷവും ആ പ്രകൃതിയും തന്നെ സ്വീകരിക്കുകയാണെന്ന് കരുതി പത്രോസ് പള്ളിയിലേക്ക് കയറി. വിശാലമായ ഹാളിൽ നിന്നും ദൈവത്തിന്റെ ഗന്ധം അവന്റെ നാസികയെ തൊട്ടു. നിരത്തിയിട്ട ബെഞ്ചുകളിൽ മാലാഖമാരിരിക്കുന്നതായി അവൻ തോന്നി. അവരുടെ വെളുത്ത ചിറകുകളാൽ അവനെ അവർ തലോടി. അവൻ അൾത്താരക്ക് മുന്നിൽ മുട്ട് കുത്തി. ദൈവത്തിനെ മനസ്സിലോർത്ത് കണ്ണുകളടച്ച് തല കുമ്പിട്ട് നിന്നു. മനസ്സിൽ നിറഞ്ഞു വന്ന എല്ലാ ആവലാതികളും അവൻ മനസ്സറിഞ്ഞു പറഞ്ഞു. തന്റെ ഉള്ളിൽ കുടിയിരിന്ന, തന്നെ മോഷ്ടിക്കാൻ പ്രേരിപ്പിക്കുന്ന ആ പൈശാചിക ചിന്തയെ ഉന്മൂലനം ചെയ്യണമെന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.
അല്പനേരത്തെ പ്രാർത്ഥനക്ക് ശേഷം അവൻ എഴുന്നേറ്റു. മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞത് പോലെ അവൻ തോന്നി. ഉച്ച കഴിഞ്ഞ നേരമായതിനാൽ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. കുമ്പസരിക്കാൻ വേണ്ടി അച്ഛനെ തിരഞ്ഞ് പള്ളിക്ക് ചുറ്റും നടന്നു. അവിടെ ഒന്നും അച്ഛനെ കണ്ടില്ല. പള്ളിയിൽ നിന്നും അല്പം മാറി അച്ഛൻ താമസിക്കുന്ന ഒരു
💬 Comments
View all comments