0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 1426

കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2

Kallan Gopanum Si Eliyamnmayum Part 2 | Author : Sunil

[ Previous Part ] [ www.kkstories.com ]


പത്തോ പതിനഞ്ചോ..... പരമാവധി ഇരുപത് പേജുകളിൽ തീരുന്ന ചെറുകഥകൾ അതും ഒറ്റലക്കം കഥകൾ വല്ലപ്പോഴും എഴുതുന്ന ആ എഴുത്തിനോട് മാത്രം ആണ് താൽപ്പര്യം!

ഏലിയാമ്മ എസ്. ഐ യെ പറ്റി എഴുതിയതും അങ്ങനെ കരുതി തന്നെ ആണ്...

പക്ഷേ എഴുതി പ്രസിദ്ധീകരിച്ച കഥ വീണ്ടും ഒന്ന് വായിച്ചപ്പോൾ എസ്. ഐ ഏലിയാമ്മ എന്റെ ക്യാൻവാസിൽ അങ്ങോട്ട് ഒതുങ്ങി തന്നില്ല എന്ന് ഒരു ചെറിയ തോന്നൽ! എന്തോ ഒരു അപൂർണ്ണത പോലെ..!

അതാണ്‌ ഏലിയാമ്മസാറിന്റെ ചരിത്രം ഒന്ന് കൂടി വിശദമായി അങ്ങ് പറഞ്ഞത്. പറഞ്ഞു വന്നപ്പോൾ രണ്ട് ലക്കത്തിന് ഉള്ളതിലും കൂടുതൽ പേജുകളും ആയി വീണ്ടും രണ്ടാക്കാൻ ഉള്ള പ്രമേയം ഒട്ട് ഇല്ല താനും! അതാണ്‌ ഇങ്ങനെ ഒരുപാട് പേജുകൾ പതിവ് ഇല്ലാത്തത് പോലെ തരുന്നത്....

മുഷിയാതെ മുഴുവൻ വായിക്കാൻ കഴിയട്ടെ എന്ന ആഗ്രഹത്തോടെ....

--- സുനിൽ


കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2


"ഇന്ന് പത്താം വിവാഹ വാർഷികം ആഘോഷിക്കുന്ന എന്റെ ചേച്ചി ഷെറിൻ എത്സാ ജോണിനും ആൽബിൻ ചേട്ടായിക്കും വിവാഹ മംഗളാശംസകൾ നേർന്നു കൊണ്ട് ആദ്യം ഞാൻ എന്നെ തന്നെ സ്വയം ഒന്ന് പരിചയപ്പെടുത്താം ഞാൻ അമിതാ ഗോപൻ! ഷെറിൻ ചേച്ചിയുടെ ഒരേയൊരു അനിയത്തി. അച്ചു എന്ന് വിളിക്കും....

ഷെറിന്റെയും ആൽബിന്റെയും അതേ പോലുള്ള വേഷത്തിൽ തന്നെ ഷെറിന്റെ മോൻ കുട്ടൂസിനെയും ചേർത്തു പിടിച്ചു കൊണ്ട് അച്ചു സ്റ്റേജിൽ അവതാരിക ആയി നിന്ന് മൈക്കിലൂടെ കസറുകയാണ്.....

ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുന്ന ഒരു ചെറിയ പരിപാടി ആണ് ഈ വിവാഹ വാർഷിക ആഘോഷം. യു. കെ യിൽ ജീവിക്കുന്ന ഷെറിനും ആൽബിനും നാട്ടിൽ ഇതുവരെ കുട്ടൂസിന്റെ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. അതാണ് അവർ നാട്ടിൽ ഉള്ളപ്പോൾ വന്ന ഈ പത്താം വിവാഹവാർഷികം ഇങ്ങനെ ആഘോഷിക്കുന്നത്....

"എന്റെ അമ്മ ഒന്ന് സ്റ്റേജിലേക്ക് വരുമോ....?"

മൈക്കിലൂടെ അച്ചു വിളിച്ചപ്പോൾ ചുറ്റുവട്ടം ഒന്ന് നോക്കിയിട്ട് അപർണ്ണ പതിയെ ഇരിപ്പിടത്തിൽ നിന്ന് ഒന്ന് എണീക്കാനായി അനങ്ങി...

"അപർണ്ണാമ്മയെ

അല്ല എന്റെ ഒർജിനൽ അമ്മയെ ആണ് വിളിച്ചത്....."

വീണ്ടും മൈക്കിലൂടെ ഉള്ള

💬 Comments

View all comments