Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
മോൻ കുട്ടൂസിനെയും ചേർത്തു പിടിച്ചു കൊണ്ട് അച്ചു സ്റ്റേജിൽ അവതാരിക ആയി നിന്ന് മൈക്കിലൂടെ കസറുകയാണ്.....
ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുന്ന ഒരു ചെറിയ പരിപാടി ആണ് ഈ വിവാഹ വാർഷിക ആഘോഷം. യു. കെ യിൽ ജീവിക്കുന്ന ഷെറിനും ആൽബിനും നാട്ടിൽ ഇതുവരെ കുട്ടൂസിന്റെ ഒരു ബർത്ത്ഡേ പോലും ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. അതാണ് അവർ നാട്ടിൽ ഉള്ളപ്പോൾ വന്ന ഈ പത്താം വിവാഹവാർഷികം ഇങ്ങനെ ആഘോഷിക്കുന്നത്....
"എന്റെ അമ്മ ഒന്ന് സ്റ്റേജിലേക്ക് വരുമോ....?"
മൈക്കിലൂടെ അച്ചു വിളിച്ചപ്പോൾ ചുറ്റുവട്ടം ഒന്ന് നോക്കിയിട്ട് അപർണ്ണ പതിയെ ഇരിപ്പിടത്തിൽ നിന്ന് ഒന്ന് എണീക്കാനായി അനങ്ങി...
"അപർണ്ണാമ്മയെ
അല്ല എന്റെ ഒർജിനൽ അമ്മയെ ആണ് വിളിച്ചത്....."
വീണ്ടും മൈക്കിലൂടെ ഉള്ള അച്ചുവിന്റെ അറിയിപ്പ് കേട്ടതും പാതി എണീറ്റ അപർണ്ണ ഒരു വിളറിയ പുഞ്ചിരിയോടെ അവിടെ തന്നെ ഇരുന്നു....
"അല്ല... നീയെന്തിനാ ഇങ്ങനീ ചമ്മുന്നേ? അവളൊള്ള കാര്യല്ലേ ആ പറഞ്ഞത്..? അവടെ ഒർജിനലമ്മ ഞാനല്ലേ?"
നടന്നു പോണ വഴി അപർണ്ണയോട് ചോദിച്ചിട്ട് ഏലിയാമ്മ സ്റ്റേജിന് നേരേ നടന്നു...
"സോറി... ഇടിയൻ എന്നതിന്റെ ഫീമെയിൽ വേർഡ് എനിക്കറിയില്ല അതാ....
മുൻ ഇടിയൻ എസ്. ഐ, റിട്ടയേർഡ് ഡി. വൈ. എസ്. പി ഏലിയാമ്മ ജോർജ്ജിനെ, എന്റെ ഏലിയാമ്മച്ചിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു..."
അച്ചുവിന്റെ ആ അവതരണം കേട്ട് സദസ്സ് ആകെ ഇളകി മറിഞ്ഞ് ആർത്ത് അട്ടഹസിച്ചു കൈ അടിച്ചപ്പോൾ അപർണ്ണയും ആ ഒപ്പം കൂടി...
"ചിരിക്കേണ്ട.. നിനക്കു ഞാൻ വെച്ചിട്ടൊണ്ടടീ..."
ഏലിയാമ്മ തിരിഞ്ഞു നിന്ന് അപർണ്ണയോട്
💬 Comments
View all comments