0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 1443

പിടിച്ചു കുഞ്ഞിന്റെ മുഖത്തൊട്ട് നോക്കി ഏലിയാമ്മ വിളിച്ചപ്പോൾ ഉറക്കത്തിൽ അവളൊന്നു പുഞ്ചിരിച്ചു...

ഉറങ്ങുന്ന കുഞ്ഞിനെ കൊണ്ടുപോയി കട്ടിലിൽ കിടത്തി നന്നായി പുതപ്പിച്ച ശേഷം ഒരു നൈറ്റിയും എടുത്തിട്ട ഏലിയാമ്മ അവളോട് ചോദിച്ചു....

"കുഞ്ഞ് സുഖമായി ഉറങ്ങട്ടെ ആട്ടെ മോടെ പേരെന്താ...?"

"അപർണ്ണ"

"ഇപ്പോൾ ഒന്നും ആലോചിക്കേണ്ട... അതാ ബാത്ത്റൂം മോളൊന്നു പോയി മേലു കഴുക്... എന്റെ നൈറ്റി നിനക്കവിടെ ഒപ്പിക്കാനാ എന്റെ മോളു ഷെറിന്റെ നൈറ്റ്‌ ഡ്രസ്സ്‌ ഇവിടെ കാണും അൽപ്പം ഇറുക്കം ആയിരിക്കും എന്നാലും സാരമില്ല അതിട്ടോ...."

"വേണ്ട മാഡം... ഞാനിവിടിരുന്നിട്ട് ഞങ്ങൾ രാവിലെ തന്നെ പൊക്കോളാം"

ഏലിയാമ്മ ഇത് പറഞ്ഞപ്പോൾ അപർണ്ണ വിങ്ങിപ്പൊട്ടി...

"അതൊക്കെ നമുക്ക് രാവിലെ തീരുമാനിക്കാം നീയിപ്പോൾ ഞാൻ പറഞ്ഞത് ചെയ്യ്...."

ഏലിയാമ്മ പെട്ടന്ന് സർക്കിൾ ഇൻസ്‌പെക്ടർ ഏലിയാമ്മ ആയി... സ്വരം കടുപ്പിച്ചു...

അപർണ്ണ കുളി കഴിഞ്ഞു ഷെറിന്റെ അൽപ്പം ഇറുകി പിടിച്ച നൈറ്റ്‌ ഡ്രെസ്സും ഇട്ട് വന്നപ്പോൾ ഞാൻ കുക്കറിൽ ഉണ്ടായിരുന്നു കഞ്ഞി ഒന്ന് കൂടി ചൂടാക്കി അപർണ്ണക്ക് വിളമ്പി....

വേണ്ട എന്ന് പറഞ്ഞു എങ്കിലും ഏലിയാമ്മയെ ഭയന്ന് അവൾ ആ കഞ്ഞി മുഴുവനും കുടിച്ചു...

"ഗോപനന്നാ അപ്പുറത്ത് കിടന്നോ.. ഞങ്ങൾ ഇവിടെ മോൾടെ കൂടെ കിടക്കാം"

കുഞ്ഞിനെ കുടിപ്പിച്ചു മാറ്റി കിടത്തി ഭിത്തി സൈഡിൽ തലയിണ തട വച്ചിട്ട് കിടന്ന അപർണ്ണയോട് ചേർന്ന് കിടന്നു ഏലിയാമ്മ അപർണ്ണയെ ചേർത്തു പിടിച്ചു കിടന്നു....

അത് വരെയും അടക്കി വച്ചത് എല്ലാം അപർണ്ണയിൽ നിന്ന് പുറത്ത് ചാടി...

മുളംതണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞ അപർണ്ണയെ ഒന്നും ചോദിക്കാതെ വരിഞ്ഞു മുറുക്കി പിടിച്ചുകൊണ്ട് ഏലിയാമ്മ കിടന്നു....

കരയേണ്ടത് കരഞ്ഞു തന്നെ തീർക്കണം!

രാവിലെ ഉണർന്ന് എണീറ്റ അപർണ്ണയിൽ ഒരുപാട് മാറ്റങ്ങൾ പ്രകടമായി..

അവൾ അധികം സംസാരിച്ചില്ല എങ്കിലും എലിയാമ്മയോട് ഒപ്പം ചെന്ന് അടുക്കളയിൽ സഹായിച്ചു....

"നീയിപ്പോ തൽക്കാലം ഞങ്ങടെ മോളേം കൊണ്ട് ഒരടത്തോട്ടും പോകണ്ട ട്ടോ?

എന്താ ചെയ്യേണ്ടത് എങ്ങോട്ടാ നീ പോകേണ്ടത് എന്നതൊക്കെ ഇനി സ്ഥലം സി. ഐ ആയ ഞാൻ തീരുമാനിച്ചോളാം കേട്ടോ?"

അപർണ്ണ ഒന്നും മിണ്ടാതെ നിന്ന് പണികളിൽ മുഴുകി...

💬 Comments

View all comments