Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
വരുന്നത്... അതാണ് ഞാൻ ഓടി ചെല്ലാതെ വേഗതയിൽ നടന്ന് അടുത്തതും...
ട്രാക്കിൽ തലവച്ചു കിടക്കുന്ന സ്ത്രീരൂപത്തെ വ്യക്തമായി കാണാൻ കഴിഞ്ഞതും എന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ ഒരു തണുപ്പ് പാഞ്ഞു പോയി...
ഒറ്റ കുതിപ്പിന് മറുവശത്തെ ട്രാക്കിൽ കൂടി വന്ന ട്രെയിനിന്റെ വെട്ടത്തിൽ ആ സ്ത്രീ കയ്യിൽ അമർത്തി പിടിച്ചിരുന്ന കുഞ്ഞ് എന്റെ കയ്യിൽ ആയി...
വണ്ടിയുടെ ശബ്ദത്തിൽ ഞെട്ടി ഉണർന്ന കുഞ്ഞിന്റെ കരച്ചിൽ ആ ഉരുക്ക് ഉരുക്കിൽ ഉരയുന്ന കടകട ശബ്ദത്തിൽ അമർന്നു പോയി...
ഓടിച്ചെന്നു ഞാൻ കുഞ്ഞിനെ വാരി എടുക്കുന്ന രംഗം ആണ് ലോക്കോ പൈലറ്റിന്റെ കണ്ണിൽ പതിഞ്ഞ ആ കാഴ്ച...
ഇടം കയ്യിൽ വലിച്ചു പറിച്ചു വാരി എടുത്ത കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചു വലം കയ്യാൽ വലിച്ചു പൊക്കി അവൾക്കിട്ട് കൊടുത്തു കൈ നിവർത്തി ഒന്ന്....
അത് കറങ്ങി താഴെ വീണു... എന്റെ അടി കൊള്ളുമ്പോൾ ബോധം ഉണ്ടായിരുന്നോ അതോ വണ്ടിയുടെ ശബ്ദം കേട്ട് ബോധം പോയിരുന്നോ ആവോ!
എന്തായാലും ആകെ വാടി തളർന്നു ചെമ്പിൻ തണ്ട് പോലെ കിടന്നിരുന്ന കുഞ്ഞ് എന്റെ മാറിൽ കിടന്ന് മയങ്ങി...
മയക്കത്തിലും ആ പാവം എങ്ങലടിക്കുന്നുണ്ട്....
എന്റെ ഉടുമുണ്ട് പറിച്ചു മടക്കി ഇട്ട് കുഞ്ഞിനെ ട്രാക്കിന് വെളിയിൽ കിടത്തിയിട്ട് ഞാൻ അവളെ കോരി എടുത്തു...
പഞ്ഞിക്കെട്ട് പോലെ ഒരതിസുന്ദരി... തൂവെള്ള നിറം. നീണ്ട ഓമനത്വം തുളുമ്പുന്ന മുഖം.. ഒരു അഞ്ചടി പൊക്കം കഷ്ടിച്ച് കാണും.... നടി അനന്യയുടെ അതേ മുഖം! ഫിഗർ!
അവളെയും ട്രാക്കിന് വെളിയിൽ ആരെങ്കിലും ട്രാക്കിൽ കൂടി നടന്ന് വന്നാലും കാണില്ലാത്ത
💬 Comments
View all comments