0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 3.1K

തെളിവുകൾ സഹിതം അവന് ചാർത്തി കൊടുത്തിട്ടുണ്ട്..."

വിവരം പറഞ്ഞ ഏലിയാമ്മ കൂടെ അവനെ പൂട്ടിയ കാര്യവും എന്നോട് പറഞ്ഞു....

ഒന്നൊന്നര മാസങ്ങൾ കഴിഞ്ഞു.. അച്ചുവിന് അച്ചയും അമ്മയും ഞങ്ങൾ ആയി... കുടിക്കാൻ മാത്രം അവൾക്ക് അപർണ്ണാമ്മായെ മതി എന്ന അവസ്ഥ ആയി...

കുളിപ്പിക്കുന്നത് പോലും ഏലിയാമ്മച്ചി കുളിപ്പിച്ചാൽ മതി...

അപർണ്ണയും ഞങ്ങൾ കൈവിടില്ല എന്ന തിരിച്ചറിവിൽ നോർമൽ ആയി...

ഇപ്പോൾ അവളുടെ ആവശ്യം ഏലിയാമ്മ അവൾക്ക് ഒരു ജോലി വാങ്ങി കൊടുക്കണം എന്നതാണ്...

ഒരു ദിവസം ഞങ്ങളുടെ ഒരു വൺഡേ ട്രിപ്പിന് ഇടയിൽ ഷെറിനും അച്ചുവിനെയും എടുത്തു കാഴ്ചകൾ കാട്ടി ബീച്ചിൽ കൂടി നടക്കുന്ന സമയം. ഞങ്ങൾ മൂവരും വർണ്ണക്കുടക്ക് കീഴിലെ വട്ടമേശക്ക് ചുറ്റും ഇരിക്കുന്നു...

അംഗവടിവുകൾ എടുത്തു കാട്ടുന്ന, വെള്ള മുത്തുകൾ പിടിപ്പിച്ച ഉണക്ക മഞ്ഞളിന്റെ മഞ്ഞ നിറമുള്ള ചുരിദാറും വെള്ള ലെഗിൻസും ആണ് അപർണ്ണയുടെ വേഷം..

ഏലിയാമ്മ ജുബ്ബാ പോലുള്ള ഒരു കാവി ഹാൻഡ്ലൂം ടോപ്പും വെള്ള ലെഗിൻസും.

"ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ഇഷ്ട്ടപ്പെട്ടാലും ഇല്ലേലും അതേയുള്ളു ഒരേ ഒരു പോംവഴി..."

ഏലിയാമ്മയുടെ വലിയ മുഖവുര കേട്ട് ഞങ്ങൾ അമ്പരന്നു...

ഏലിയാമ്മ തുടർന്നു...

"അച്ചു വളർന്നു വരികയാണ്.. അവൾക്ക് ബർത്ത് സർട്ടിഫിക്കറ്റിൽ അച്ഛന്റെ കോളത്തിൽ ഒരു പേര് വേണം. അത് ഞാൻ ഇവളു പ്രസവിച്ച ഹോസ്പിറ്റലിലും പഞ്ചായത്തിലും ഉള്ള എന്റെ ആളുകളെ കൊണ്ട് തിരുത്തി റെഡിയാക്കി ഗോപന്റെ അനുവാദം പോലും ചോദിക്കാതെ ഗോപന്റെ പേര് എഴുതി ചേർപ്പിച്ചു... കാരണം അവളെ വിട്ടുകളയാൻ ഞങ്ങൾക്ക് കഴിയില്ല "

ഏലിയാമ്മ പറയുന്നത് കേട്ട് അപർണ്ണ മരവിച്ചിരുന്നു..

💬 Comments

View all comments