0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]

Author : സുനിൽ Read All Parts 3.1K

എനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ല കാര്യം എന്റെ മോൾ തന്നെയല്ലേ അവൾ! അത് രേഖകളിലും അങ്ങനെ തന്നെ ആവട്ടെ....

"നീയിങ്ങനെ ഷോക്കടിച്ച പോലെ കുന്തം വിഴുങ്ങി ഇരിക്കുന്നതെന്തിനാ പെണ്ണേ?

ഞങ്ങടെ കൊച്ച്...! അവടെ കാര്യം ഞങ്ങൾ അപ്പനുമമ്മേമല്ലേ തീരുമാനിക്കുക...? "

"ഓ.... ആയിക്കോ...ഞാനവടെ ആരാ?

എന്തായാലും കുടിപ്പിക്കാൻ ഉള്ളത് ഇല്ലാത്തത് കൊണ്ടല്ലേ അല്ലേ മകളും അപ്പനും അമ്മയും കൂടി എന്നെ ഓടിക്കില്ലായിരുന്നോ?...

ചേച്ചി മനഃപൂർവം വേണ്ടാന്നു വെക്കുന്നതല്ലേ എനിക്കൊരു ജോലി...?"

"അതേടീ മനഃപൂർവം തന്നെയാ... നല്ലൊന്നാന്തരം ശമ്പളം എനിക്കൊണ്ട്... പിന്നെ നീ കൂടി പണിയെടുക്കണോ എന്റെ കൊച്ചിനെ വളത്താൻ?"

"അത് ഒക്കെ വിട് ഇനി ഞാൻ പറയുന്നത് എന്റെ മോളും ഗോപനും ഗൗരവമായി കേൾക്കണം..."

വീണ്ടും ഏലിയാമ്മ ആമുഖം ഇട്ടപ്പോൾ ഞാനും കാത് കൂർപ്പിച്ചു...

"ബർത്ത് സർട്ടിഫിക്കറ്റിൽ മാത്രം പോരല്ലോ അച്ഛന്റെ പേര്... അതേ പേര് അമ്മയുടെ മാര്യേജ് സർട്ടിഫിക്കറ്റിലും വേണ്ടേ...?"

"ചേച്ചീ...."

അപർണ്ണ ചാടി എണീറ്റു...

ഞാനും അടി കിട്ടിയത് പോലെ ആയി എലിക്കുട്ടി ഇത് എന്തൊക്കെ ആണ് ഒരു ബോധവും ഇല്ലാതെ ഈ പുലമ്പുന്നത്!!

"മോളവിടെ ഇരുന്നേ... ചേച്ചി പറയട്ടെ..."

ഏലിയാമ്മ ചെന്ന് അപർണ്ണയെ ചേർത്തു പിടിച്ച് അപ്പുറത്തെ തെങ്ങിൻ ചുവട്ടിലെ ബെഞ്ചിൽ ചെന്ന് ഇരുന്നു ഏലിയാമ്മയുടെ മാറിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു...

"ഗോപാ ഒരു കസേരയുമായി ഇങ്ങു വാ... "

ഏലിയാമ്മ എന്നെ വിളിച്ചു... ഞാൻ അടുത്തു ചെന്ന് ഇരുന്നതും ഏലിയാമ്മ വീണ്ടും പറഞ്ഞു തുടങ്ങി....

"എന്റേടീ കൊച്ചേ ഞാനെന്റെ കെട്ടിയോനെ വിട്ടുതരാമെന്ന് അങ്ങനെ ചുമ്മാ പറയുമോ...?

അച്ചൂനെ സ്കൂളിൽ

💬 Comments

View all comments