Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും 2 [സുനിൽ] [Climax]
ചേർക്കുമ്പോൾ കൊച്ചിന്റെ ജനന സർട്ടിഫിക്കറ്റും പിന്നെ മുന്നോട്ട് ഓരോ ആവശ്യങ്ങൾക്ക് അപ്പന്റെയും അമ്മയുടെയും വിവാഹ സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് ഒക്കെ വേണം അപ്പോൾ അവടെ അപ്പനും അമ്മയും വിവാഹിതരല്ല എന്ന് പറയാൻ പറ്റുമോ? നിങ്ങൾ ഒരുമിച്ചു ജീവിക്കാനല്ല വെറുതെ രേഖകളിൽ മതി... ഓരോ ഒപ്പിന്റെ മാത്രം കാര്യം!"
ഏലിയാമ്മയുടെ വസ്തുതകൾ നിരത്തിയുള്ള ആ വാദങ്ങൾക്ക് മുന്നിൽ ഞങ്ങൾ ഇരുവരും നിശബ്ദരായി... ഞങ്ങൾക്ക് മറുപടിയേ ഇല്ലാതായി...
"ന്നാലും ചേച്ചീ ഗോപേട്ടൻ ചേച്ചീടെ ഭർത്താവല്ലേ അപ്പോളെങ്ങനാ... വീണ്ടുമൊന്നു കൂടി...."
അപർണ്ണ വളരെ ദുർബലമായി ഒന്ന് കൂടി പ്രതിരോധിച്ചു നോക്കി...
"അതിനു ഞങ്ങൾ വിവാഹിതരല്ലല്ലോ? നിങ്ങൾ ജീവിച്ച പോലെ തന്നെ ഞങ്ങളും ഒരുമിച്ചു ജീവിക്കുന്നു എന്നേയുള്ളു നിയമപരമായി ഞങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല! ആകെ ഉള്ളത് ഒരു ലീവ് -ഇൻ എഗ്രിമെന്റ് മാത്രമാണ് അത് എനിക്ക് എസ്. പി ഓഫീസിൽ കൊടുക്കാനായി മാത്രം ഉണ്ടാക്കിയത് അതല്ലാതെ അതിന് വേറേ ഒരു വിലയുമില്ല. അങ്ങനല്ല നിങ്ങളുടെ രണ്ടു പേരുടെയും ആദ്യ വിവാഹം ആണിത്"
ഞങ്ങൾക്കും പിന്നെ എതിർക്കാൻ ഒന്നും ഇല്ലാതായി... അച്ചു വളർന്നു വരുമ്പോൾ അവൾക്ക് ആ രേഖകൾ കാണാനുള്ള സാഹചര്യം വരുമ്പോളും അവളുടെ അച്ഛനമ്മമാർ ഗോപനും അപർണ്ണയും മാത്രം ആവും! ഇരുവരുടെയും സ്വാഭാവികമായ ആദ്യ വിവാഹത്തിൽ ജനിച്ച കുട്ടിയാണ് താൻ എന്ന രേഖ മാത്രമേ അവൾ കാണൂ... അറിയൂ...
ഞങ്ങൾക്ക് മൂവർക്കും സോറി ഷെറിൻ ഉൾപ്പടെ നാലു പേർക്കും അത് മാത്രമാണ് വേണ്ടതും....
പിന്നെ എല്ലാം ഇടി പിടീന്ന് നടന്നു.. അടുത്ത ദിവസം തന്നെ രജിസ്റ്റർ മാര്യേജിന് ഉള്ള നോട്ടീസ് പതിപ്പിച്ചു...
💬 Comments
View all comments