Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]
ഏഡ് ചാണ്ടി സാർ അമ്മയുമായി കുശലം പറഞ്ഞു..
"എന്റെ ഗോപൻചേട്ടാ ആ പുതിയ എസ് ഐ ആളിത്തിരി കലിപ്പുമോഡാ..... ചേട്ടനീയിനം കേസ് ഒന്നും പിടിക്കില്ലാന്ന് അവരോട് മിണ്ടാൻ പറ്റില്ല അതാ..."
കഴിഞ്ഞ വർഷം പുതുതായി വന്ന പോലീസ് ഡ്രൈവർ അരുൺ സാർ ആണ് അത് പറഞ്ഞത്...
നേർച്ചക്കുറ്റി മോഷണം നടന്നതും സ്ഥലത്തെ പ്രമുഖ മോഷ്ട്ടാക്കളെ എല്ലാം പിടിച്ച് അകത്ത് ഇടാൻ ഉള്ള എസ് ഐ ഏലിയാമ്മയുടെ ഉത്തരവ് കാരണം ആണ് ഇപ്പോൾ ഇവരുടെ ഈ വരവ്..
"ആ.. ഇപ്പൊ വന്നതേതായാലും നിങ്ങട ഭാഗ്യം.. ഒരു പത്തു മിനിറ്റൂടി കഴിഞ്ഞിരുന്നേ ഞാനെന്റെ പാടും നോക്കി പോയേനേ.."
'കതേമ്പറഞ്ഞു നിക്കാതെ പോയി ഷർട്ടിട്ടു വാടാ മൂന്നാലെണ്ണത്തിനെ കൂടി ഇനീം പൊക്കാനുണ്ട്'
ബഷീർ സാർ തിരക്കു കൂട്ടി..
"അയ്യോ... ഷർട്ടില്ലേലും സാരമില്ല ആദ്യം ഷഡ്ഢി ഇടട്ടെ.... ജെട്ടിസാവൂന്റെ ഏ സി ഷഡ്ഢി വാങ്ങിച്ചു വച്ചിട്ടു കൊല്ലമൊന്നായി... അതീ പിന്നെ തറവാട്ടിലോട്ട് വരേണ്ടീം വന്നില്ലല്ലോ"
ഞാൻ വീടിന് അകത്തു കയറി വെള്ള പുത്തൻ ഷഡ്ഢിയും എടുത്ത് ഇട്ട് ഒരു കസവുമുണ്ടും ക്രീം കളർ ഫുൾ കൈ ഷർട്ടും എടുത്തിട്ടു മുടിയും ചീകി ഷർട്ടിന്റെ കയ്യും മടക്കി വെളിയിലോട്ട് ഇറങ്ങി...
"മണ്ഡപത്തിലോട്ട് അല്ലടാ സ്റ്റേഷനിലോട്ടാ പോകുന്നത്..."
എന്റെ വേഷം കണ്ടതും ചാണ്ടിസാർ പറഞ്ഞു!
ഒരു മാസം മുൻപ് പുതിയ വനിതാ എസ് ഐ ചാർജ്ജ് എടുത്തു എന്ന് അറിഞ്ഞു അവർ എന്തോ ഇതേവരെ എന്നെ പരിചയപ്പെടാൻ ഒട്ട് വിളിച്ചതുമില്ല!
സ്പോർട്സ് ക്വാട്ടയിൽ ജോലി കിട്ടിയ ചെറുപ്പക്കാരി ആണ് ആൾ കാണാനും വലിയ തരക്കേടില്ല എന്നാണ്
💬 Comments
View all comments