0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Author : സുനിൽ Read All Parts 2.8K

അറിഞ്ഞത് അപ്പോൾ പിന്നെ സുന്ദരനും സുമുഖനും ആരോഗദൃഢഗാത്രനും സർവോപരി അവിവാഹിതനും ആയ നമ്മളും അത്ര മടുപ്പിക്കരുതല്ലോ!

അതിപ്പോ ഈ കിളവൻ ചാണ്ടി സാറിനോട് പറഞ്ഞാൽ തേമ്പ് കിട്ടും ഞാൻ മിണ്ടാതെ ചെന്ന് ജീപ്പിൽ കയറി ഇരുന്നു...

"ഈ ഒണക്ക ബൊലേറോ മാറ്റി നമുക്കും ഇനി എന്നാ സാറേ ഒരു ഫോഴ്സ് ഗൂർഖ ഒക്കെ കിട്ടുന്നത്?"

ഞാൻ അടുത്ത് ഇരുന്നു ബഷീർ സാറിനോട് ചോദിച്ചു....

'മൈരേ ആ പെണ്ണുംപിള്ള തല്ലുന്നതിനും മുന്നേ എന്റെ കയ്യീന്നു വേണ്ടേ മിണ്ടാതിരി!'

"ഓ... അവരു തല്ലുവൊക്കെ ചെയ്യുമല്ലേ? ശോ.. ലേശം അത്തറടിക്കാൻ മറന്നു പോയി.."

'ഗോപാ....'

താക്കീതിന്റെ സ്വരത്തിൽ ചാണ്ടി സാർ വിളിച്ചു... ഞാൻ നിശബ്‍ദനായി...

ഞാൻ കെ. പി ഗോപകുമാർ മുപ്പത്തി അഞ്ചു വയസ്സ്! അവിവാഹിതൻ,

അഞ്ചടി എട്ടിഞ്ച് പൊക്കം അതിനൊത്ത വണ്ണം ഇരുനിറം ഉറച്ച ശരീരം

ഗോപൻ എന്ന് വിളിക്കും!

ചില നാറികൾ "കള്ളൻ ഗോപൻ" എന്നും വിളിക്കും!

നാട്ടിൽ ഒരുപാട് ഗോപന്മാർ ഉള്ളത് കൊണ്ട് കള്ളൻ ഗോപൻ എന്ന് പറഞ്ഞാലേ ആളെ തിരിച്ചറിയൂ....

ഈ കള്ളൻ പട്ടം ഉണ്ട് എന്ന് പറഞ്ഞാലും ഞാൻ ഒരു കള്ളനല്ല...

പ്രൊഫഷണലീ ഐ ആം ഏ കിലുക്കികുത്തുകാരൻ!

സീസണൽ വർക്ക്‌ ആണ്... ഉത്സവം പെരുന്നാൾ സീസണുകളിൽ പള്ളികളുടെയും അമ്പലങ്ങളുടെയും ഒക്കെ പരിസരങ്ങളിൽ മുച്ചീട്ടുകളി, കിലുക്കിക്കുത്ത് തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കുക ആണ് എന്റെ പ്രധാന തൊഴിൽ...

ഓഫ്‌ സീസണുകളിൽ ഉപജീവനത്തിന് അല്ലറ ചില്ലറ മോഷണങ്ങളും നടത്താറുണ്ട് എന്ന് മാത്രം!

പക്ഷേ എനിക്ക് അന്നം തരുന്ന ദൈവങ്ങളുടെ മുതൽ ഞാൻ കയ്യിട്ട് വാരില്ല!

പോകുന്നു വഴിക്ക്

💬 Comments

View all comments