0%

Chapter Title : കള്ളൻ ഗോപനും ❤️ എസ്. ഐ ഏലിയാമ്മയും [സുനിൽ]

Author : സുനിൽ Read All Parts 2.8K

ഒന്ന് രണ്ട് പേരെയും കൂടി പൊക്കി ഞങ്ങൾ സ്റ്റേഷനിൽ എത്തുമ്പോൾ മണി അഞ്ച് കഴിഞ്ഞു...

എസ് ഐ സ്ഥലത്തില്ല....

"എല്ലാ അവനും മുണ്ടും ഷർട്ടും ഒക്കെ അഴിച്ചു വെച്ചിട്ട് അകത്തോട്ട് കേറെടാ..."

ബഷീർ സാർ ലോക്കപ്പ് തുറന്നിട്ട്‌ പറഞ്ഞപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ചു...

"അയ്യേ.. ഒരു പെണ്ണ് എസ്.ഐ യുടെ മുന്നിലോ? തുണിയില്ലാതെ?"

'പറിക്ക് മൈരേ ഞങ്ങടെ പണി കളയാതെ...'

ചാണ്ടി സാർ ലാത്തി ഓങ്ങി...

ഒരുങ്ങി വന്നത് വെറുതെ ആയല്ലോ എന്ന ഇച്ചാഭംഗത്തോടെ ഞാൻ ഷർട്ടും മുണ്ടും അഴിച്ചു അഴയിൽ ഇട്ട് വെളുത്ത പുത്തൻ ഷഡ്ഢിയും ഒന്ന് വലിച്ചിട്ട് ലോക്കപ്പിലോട്ട് കയറി.....

സഹ മുറിയന്മാരായി ലോക്കപ്പിൽ ഉണ്ടായിരുന്ന അബ്ദുള്ളയും ജോസും കണാരേട്ടനും ഒക്കെ ഏലിയാമ്മ എസ് ഐയെ നേരത്തെ പരിചയപ്പെട്ടവർ ആണ്...

'ന്റെ പോന്നോ...!

തല്ലാണേ കാശു കൊടുത്താ മതി... തെറിയും!

കിന്റൽ ഇടി എന്നൊക്ക പറഞ്ഞാ ഇതാ.. ആണുങ്ങൾ എസ് ഐ മാരൊക്കെ എന്തു ഭേതമാ...'

കാണാരേട്ടൻ!

"എന്റെ പുക്കിളിനൊന്ന് കുത്തി പിടിച്ചിട്ട് പിന്നെ രണ്ടു ദിവസം എടുത്തു ഒന്ന് നിവർന്നു നടക്കാൻ!"

അബ്ദുള്ള!!

എല്ലാവരുടെയും വർണ്ണനയിലൂടെ കിട്ടിയ ആ ഭീകരസത്വത്തിന്റെ വരവിനായി ഞാനും ലോക്കപ്പിന് ഉള്ളിൽ കാത്തു നിന്നു...

ചുമ്മാതല്ല വന്ന പോലീസുകാരും അർത്ഥം വച്ചു പറഞ്ഞത്...

ലോക്കപ്പിന്റെ തറയിൽ ഷഡ്ഢി മാത്രം ഇട്ട് കുത്തി ഇരുന്നപ്പോൾ ആണ് ആ എസ് ഐ യെ പറ്റി അവർക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർ പറയുന്നത്...

ഏലിയാമ്മസാറിന് മൂന്നു വിവാഹങ്ങൾ കഴിഞ്ഞു... മൂന്നാമത്തെ ബന്ധവും വേർപിരിഞ്ഞു നിൽക്കുകയാണ്!

ആദ്യ ബന്ധം വേർപെടുത്തിയത് അല്ല ഭർത്താവ്

💬 Comments

View all comments