Chapter Title : കള്ളൻ പവിത്രൻ 4 [പവിത്രൻ]
കേട്ട അറിവുകൾ കൂട്ടിച്ചേർത് രമേശൻ ചോദിച്ചു.
"നിനോടാരാ രമേശാ ഈ മണ്ടത്തരങ്ങളൊക്കെ പറഞ്ഞേ. പെണ്ണിന്റെ ശരീരത്തിലുള്ളതെന്തും മതി. അതൊരു തുള്ളി വിയർപ്പണേൽ അതും മതി പണി അറിയാവുന്നവന് വശീകരിക്കാൻ. "
ഭാർഗവന്റെ വാക്കുകളിലെ കോൺഫിഡൻസ് കണ്ടാൽ മറുത്തൊന്നു ചിന്തിക്കാൻ വേറാരെ കൊണ്ടും പറ്റുല്ല.
ഇനി വിയർപെങ്ങനെ പവിത്രനു കിട്ടിയെന്നു വിവരിക്കേണ്ടതും ഭാർഗ്ഗവന്റെ കടമയാണ്. നല്ലൊരു കഥ പറയാൻ കിട്ടിയ ത്രില്ലിലാണ് ഭാർഗവേട്ടൻ.
"ഇടയ്ക്ക് ഒരു ദിവസം ഏമാൻ വിളിച്ചിട്ട് ഞാൻ ഏമാന്റെ വീട്ടിൽ പോയിട്ടുണ്ടാരുന്നു. നിങ്ങൾ ഏമാന്റെ വീട് കണ്ടിട്ടില്ലേ. വീടിനോട് കുറച്ചങ്ങു മാറിയാണ് കുളി മുറി. തിരിച്ചിറങ്ങുന്ന വഴി അനക്കം കേട്ടാണ് ഞാനങ്ങട് നോക്കിയത്. കുളി മുറിയുടെ വാതുക്കൽ മുണ്ടൊക്കെ മടക്കി കുത്തി പവിത്രൻ നിൽക്കാണ്.തകര കൊണ്ടുണ്ടാക്കിയ കതകിനു മോളിൽ ഏമാന്റെ ഭാര്യയുടെ തുണിയും കിടക്കണ്. "
ഭാർഗവൻ ഒന്ന് നിർത്തി. ആളുകളൊക്കെ വിശ്വസിച്ച മട്ടാണ്.
"ഏമാന്റെ ഭാര്യയുടെ കുളി കാണാൻ വന്നതാണോ? "
നാട്ടുകാർക്കിടയിൽ ആകാംഷയുടെ പുൽനാമ്പുകൾ മൊട്ടിട്ടു
"ആദ്യം ഞാനും കരുതിയതങ്ങനാ. പക്ഷേ പവിത്രൻ പെട്ടെന്ന് കതകിനു മുകളിൽ കിടന്ന
പകുതി മാത്രം പുറത്തോട്ട് തൂങ്ങിയ രമയുടെ കറുത്ത ബ്രാ കയ്യെത്തി പിടിച്ചു. പിന്നെ ആ ബ്രായും കൊണ്ടു പടിഞ്ഞാറെ വേലിയും ചാടി ഒറ്റ ഓട്ടം "
പവിത്രനൊഴുക്കിയ വിയർപ്പിനെയെല്ലാം വേറൊരു വിയർപ്പിന്റെ കഥ കൊണ്ടു ഭാർഗവൻ വശീകരണമാക്കി മാറ്റി . ഭാർഗവൻ പവിത്രനെക്കാൾ വല്യ കള്ളനാണ്.
ഭാർഗവേട്ടന്റെ കടയിൽ രമയും പവിത്രനും കൂടിയുള്ള കളി നടക്കുമ്പോളാണ് പുറത്ത് ബസ് വന്നു നിന്നത്. ബസിൽ നിന്നൊരുത്തനെ വലിച്ചിറക്കി വന്നവരും പോകുന്നവരും തല്ലുന്നു. ഒച്ച
💬 Comments
View all comments