0%

Chapter Title : കള്ളൻ [STAR ABU]

Author : Kambikathakal Read All Parts 989

ഇല്ലെന്നു മനസിലായി. പതിയെ അടുത്ത മുറിയിലേക്ക് കയറി.

അവിടെ ഒരു ഷെൽഫ് ലോക്ക് ചെയ്തു വച്ചിരുന്നു. ഞാൻ മുകളിൽ തപ്പിയതും കീ കിട്ടി. അത് തുറന്നു നോക്കിയപ്പോൾ എല്ലാം ബുക്ക്സ് ആണ്, അതിനടിയിൽ ഒരു ചെറിയ ഷെൽഫ് കൂടെ ഉണ്ട്. അത് നമ്പർ ലോക്ക് ആണ്. അത് കൊണ്ട് തന്നെ ഞാൻ അതിനെ ഒഴിവാക്കി. നേരെ ഞാൻ അവിടെ കിടന്നിരുന്ന മേശ തുറന്നു നോക്കി, അതിനകത്തു ഒരു കീ കിട്ടിയതും ഞാൻ തനി അടിവശത്തു ഉള്ള വലിപ്പു കീ ഇട്ടു തുറന്നു. അതിനകത്തു ക്യാഷ് ആയി എനിക്ക് കിട്ടിയത് അറനൂറ് രൂപ ആണ്. വേറെ കുറെ പേപ്പറുകൾ ആയിരുന്നു അതിനകത്തു.

എല്ലാം പരത്തിയ ശേഷം കീ കിട്ടിയിടത്തു തന്നെ കൊണ്ട് വച്ചു. പതിയെ കോണി റൂമിലേക്ക് നീങ്ങിയ ഞാൻ ഹാളിൽ ഒരു ബൾബ് പ്രകാശിക്കുന്നുണ്ട്. ആരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല, എന്തായാലും ടൂൾ എടുത്തു താഴേക്ക് പതിയെ സ്റ്റെപ്പ് ഇറങ്ങി. മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു, ആദ്യം കണ്ട തുറന്ന് കിടക്കുന്ന മുറിയിലേക്ക് കയറി, ഏതോ തല തെറിച്ചവന്റെ റൂം ആണെന്ന് കണ്ടാലേ അറിയാം. അവിടെ ഒന്നും കിട്ടില്ലെന്ന്‌ മനസിലാക്കിയ ഞാൻ, നേരെ പോയത് അതിനടുത്ത റൂമിലേക്ക് ആണ്.

കതക് തുറന്നു കിടക്കുന്നതു കൊണ്ട്, അകത്തേക്ക് കയറിയ ഞാൻ ഞെട്ടി. പെട്ടന്ന് നിലത്തു ഇരുന്നു, ബെഡിൽ ആരോ കിടക്കുന്നുണ്ട്. എന്റെ കയ്യിലെ കുഞ്ഞു കത്തി ഞാൻ പുറത്തേക്കു എടുത്തു കൊണ്ട് ഇഴഞ്ഞു ഇഴഞ്ഞു ഞാൻ ആ ബെഡിനു അടുത്തേക്ക് നീങ്ങി. കഴുത്തിലും കാതിലും കയ്യിലും കാലിലും ഉള്ളത് സ്വർണ്ണമാണെങ്കിൽ ഒരു

💬 Comments

View all comments