0%

Chapter Title : കള്ളനും കാമിനിമാരും 12 [Prince]

Author : prince Read All Parts 4.7K

എന്താ...." ഉറക്കച്ചടവിൽ രവി ചോദിച്ചു.

"നിങ്ങളോട് ദാ അവിടേയ്ക്ക് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു..." വന്നയാൾ കിതപ്പോടെ  അജിതയുടെ മുറിയിലേക്ക് ചൂണ്ടി പറഞ്ഞു. മുണ്ട് വീണ്ടും അഴിച്ചുടുത്ത് രവി ഓടി. അവിടെ എത്തിയതും, കരഞ്ഞ് കലങ്ങിയ കണ്ണുമായി നിലത്ത് കുമ്പിട്ടിരിക്കുന്ന അജിതയെയാണ് കണ്ടത്.

"ചേട്ടായി പോയീ...രവി...." അജിത വാവിട്ട് കരഞ്ഞുപറഞ്ഞു. രവി ഓടി കട്ടിലിനരികിലേക്ക് ചെന്ന് നിശ്ചലമായി കിടക്കുന്ന കൊച്ചുമുതലാളിയുടെ ശരീരത്തിനടുത്ത് നിന്നു. പിന്നെ അജിതയുടെ അരികിലേക്ക് നീങ്ങി

"എന്താ സംഭവിച്ചത്...." രവിയുടെ വാക്കുകളിൽ ഭയം നിഴലിച്ചു.

"ഹൃദയസ്തംഭനം എന്നാ വൈദ്യൻ പറഞ്ഞത്..." അജിതയുടെ വാക്കുകൾ വിങ്ങി.

വൈകാതെ ആംബുലൻസ് എത്തി, ബോഡി ആശുപത്രിയിലേക്ക് നീക്കി. മുതലാളിയും മറ്റും പുറപ്പെട്ടിട്ടുണ്ട് എന്ന് വൈദ്യൻ അറിയിച്ചു. രവിയോട് അജിതയെ ശ്രദ്ധിക്കാനും, തൽക്കാലം അവിടെ നിൽക്കാനും മുതലാളി അറിയിച്ചു.

നാട്ടിൽനിന്നും വൈകീട്ടോടെ എല്ലാവരും എത്തിയതും, പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി നാട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ ബാക്കിയുള്ളവരും.

ദിവസങ്ങൾ കൊഴിഞ്ഞു.. രണ്ട് വട്ടം ചെറിയ ഓട്ടത്തിന് മുതലാളി വിളിച്ചു, രവി ചെന്നു. പക്ഷേ അജിതയെ കണ്ടില്ല. മാത്രവുമല്ല, ഇടയ്ക്ക് ഒരു ഓപ്പറേഷൻ പോലും നടത്താൻ മനസ്സ് അനുവദിച്ചില്ല. തന്നിൽനിന്നും, താൻ എന്നും പ്രണയിക്കുന്ന മോഷണം എന്ന കല കൈമോശം വരുന്നുവോ എന്നൊരു ചിന്ത രവിയിൽ ഉടലെടുത്തു.

പിന്നീട്, ഇടയ്ക്ക് പൊന്നമ്മയേയും അമ്പിയേയും രവി കണ്ടെങ്കിലും, മനസ്സിൽ അജിതയായിരുന്നു നിറഞ്ഞ് നിന്നത്.  അവരുടെ രണ്ട് മുഖങ്ങൾ ഇരുട്ടിലും വെളിച്ചത്തിലും കണ്ട രവിക്ക്, എന്തോ, അവരെ മറക്കാൻ കഴിഞ്ഞില്ല.

അങ്ങിനെയിരിക്കെ, ഒരു ദിവസം മുതലാളി വിളിപ്പിച്ചിട്ട്, അജിതയെ വീട്ടിൽ കൊണ്ടുചെന്നാക്കണം എന്ന് പറഞ്ഞു. കഴിയുമെങ്കിൽ അടുത്തദിവസം പൊക്കോളൂ

💬 Comments

View all comments