0%

Chapter Title : കള്ളനും കാമിനിമാരും 16 [Prince]

Author : prince Read All Parts 8K

എന്ത് ഉത്തരം പറയണം എന്നറിയാതെ രവി കുഴങ്ങി. ഇവർ എന്തായിരിക്കും ഉദ്ദേശിക്കുന്നത്?

"അങ്ങിനെ പ്രത്യേകിച്ചൊന്നും തന്നില്ല..." രവി നല്ലപിള്ള ചമഞ്ഞു.

"മറിച്ച്, എനിക്കാണ് തന്നിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും തിരിച്ച് ചോദിക്കും.. എന്താ തിരിച്ച് വേണ്ടത് ന്ന്..." ദേവി മുണ്ടിൻ്റെ കോന്തലയിൽ തിരുപ്പിടിച്ചു.

"അറിയാൻ വേണ്ടി ചോദിക്കട്ടെ... എന്താ തിരിച്ച് കൊടുക്കാ..." രവി ചോദിച്ചു.

"അത് പ്പോ എന്താ പറയാ.. സാഹചര്യത്തിനനുസരിച്ച് കൊടുക്കും... വാങ്ങും... അത്രതന്നെ..." അവർ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

കട്ടിലിൽ ചെറിയ ഞെരുക്കം. ഇരുവരും അങ്ങോട്ട് നോക്കി.

"ഏട്ടൻ ഉണരുന്നു.. വരൂ... ഒന്ന് താങ്ങൂ.." ദേവി പറഞ്ഞു. അല്ല, അപേക്ഷിച്ച്. പക്ഷേ, ദേവിയെ അത്ഭുതത്തിൽ ആക്കി, രവി കട്ടിലിൽ കിടക്കുന്ന ശരീരത്തെ പുഷ്പം പോലെ ഉയർത്തി, സ്വന്തം ശരീരത്തിലേക്ക് ചാരി.

രവിയുടെ ഈ പ്രവൃത്തി ദേവി ഒരിക്കലും വിചാരിച്ചില്ല. കണ്ണുകൾ അടച്ച് കിടക്കുന്ന അവരുടെ ഏട്ടൻ്റെ മുഖം തുടച്ച്, പാത്രത്തിൽ വച്ചിരുന്ന ഭക്ഷണം ദേവി വായിലേക്ക് വച്ചുകൊടുത്തു. യാന്ത്രികമായി "അയാൾ" അത് വിഴുങ്ങി. പാത്രം കാലിയാവാൻ കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ. പിന്നാലെ മരുന്നുകൾ ഒന്നൊന്നായി കൊടുത്തു.

+
"ഇനി മെല്ലെ കിടത്തിക്കോളൂ...." വാ തുടച്ച് പാത്രം അരികിൽ വച്ചതും ദേവി പറഞ്ഞു. രവി സസൂക്ഷ്മം ആ ശരീരത്തെ കട്ടിലിൽ കിടത്തി.

"ഇനി കുറച്ച് നേരം രവി മുറിയിലേക്ക് പൊയ്ക്കോളൂ... ഞാൻ വിളിച്ചാൽ വരണം.."
ദേവി പറഞ്ഞ പ്രകാരം രവി മുറിവിട്ട് ഇറങ്ങി, കതകുകൾ അടഞ്ഞു. ഒരുപക്ഷേ, മൂത്രമൊഴിപ്പിക്കാനോ മറ്റോ ആയിരിക്കും എന്ന് കരുതി രവി തനിക്കായി അനുവദിച്ച മുറിയിലേക്ക് പോന്നു. മൂലയ്ക്ക് വച്ചിരിക്കുന്ന ചെറിയ

💬 Comments

View all comments