Chapter Title : കള്ളനും കാമിനിമാരും 21 [Prince]
ചെറിയ കൂട്ടംകൂടി നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് ചെന്നു.
"എന്താ സംഭവം..." മുറിബീഡി വലിച്ച് നിൽക്കുന്ന ആളോട് രവി ചോദിച്ചു.
"ഈ വീട്ടിലെ ചേച്ചി കാൽ വഴുതി കിണറ്റിലേക്ക് വീണു... നല്ല ആഴമുണ്ട്... പിന്നെ പാമ്പും ഉണ്ടെന്ന് പറയുന്നു... ആർക്കും ഇറങ്ങാൻ ധൈര്യം ഇല്ല... ചേച്ചി ഒരു വേരിൽ പിടിച്ച് വെള്ളത്തിൽ കിടക്കുന്നു...." ഒറ്റ ശ്വാസത്തിൽ അവർ പറഞ്ഞു. രവി, അവരെ വകഞ്ഞ് കിണറിനടുത്തേക്ക് ചെന്ന്, ഉള്ളിലേക്ക് നോക്കി. ശരിയാണ്. നല്ല ആഴവും ഇരുട്ടും. പക്ഷേ, അധികം കാടില്ല.
"ഇവിടെ കമ്പക്കയറോ ... കനമുള്ള കപ്പിക്കയറോ കിട്ടോ...." രവി കൂടിനിൽക്കുന്നവരോട് ചോദിച്ചു.
"ഇയാൾ ഇറങ്ങാൻ പോവാണോ..." കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.
"നിങ്ങൾ സംഗതി ലഭ്യമാക്ക്... ബാക്കി ഞാൻ നോക്കാം.." രവി ഉടുത്തിരുന്ന മുണ്ടും ഷർട്ടും അഴിച്ച്, ഇറങ്ങാൻ തയ്യാറായി. അല്ലെങ്കിലും, നിറയെ റബ്ബർ മരങ്ങളുള്ള ഈ പറമ്പിലെ കിണറിൽ ഇവരെങ്ങിനെ വീണു എന്ന് ന്യായമായും രവി സംശയിച്ചു. ആരോഗ്യദൃഢഗാത്രനായ ഒരു ചെറുപ്പക്കാരൻ കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കാൻ തയ്യാറായതോടെ, മറ്റുള്ളവർ ഉഷാറായി.
രവി പറഞ്ഞ പ്രകാരം വലിയൊരു വടം തൊട്ടടുത്ത മരത്തിൽ കെട്ടി. മറ്റൊരു വടം കിണറിലേക്ക് ചാഞ്ഞ് നിൽക്കുന്ന കമ്പിൽ, ഒരു കപ്പിയിൽ കെട്ടാൻ നിർദ്ദേശം നൽകി. അരമണിക്കൂറിനുള്ളിൽ, പദ്ധതി തയ്യാർ.
"കുടിക്കാൻ കുറച്ച് വെള്ളം ഒരു കുപ്പിയിൽ എടുക്ക്..." രവിയുടെ ആജ്ഞ അനുസരിക്കാൻ ആളുകൾ മത്സരിച്ചു.
കുപ്പിവെള്ളം അരയിൽ കെട്ടി, മരത്തിൽ കെട്ടിയ വടത്തിൽ ബലമായി പിടിച്ച്, കിണറിൻ്റെ വരികളിൽ ചവിട്ടി രവി പതുക്കെ താഴേക്കിറങ്ങി. ഇറങ്ങുമ്പോൾ പാമ്പോ പഴുതാരയോ ഉണ്ടോ എന്ന് രവി പ്രത്യേകം
💬 Comments
View all comments