0%

Chapter Title : കള്ളനും കാമിനിമാരും 21 [Prince]

Author : prince Read All Parts 44K

വെള്ളത്തിൽ കിടന്നതുകൊണ്ട് നേരിയ ചൊറിച്ചിൽ അനുഭവപ്പെട്ടുവെങ്കിലും, ശുദ്ധമായ വെള്ളം ദേഹത്തെക്കൊഴിച്ച്, സോപ്പിട്ട് നല്ലൊരു കുളി പാസാക്കിയപ്പോൾ, ആകെ മൊത്തം ഉണർവ്വ്. നനഞ്ഞ അടിവസ്ത്രം ഊരി കഴുകി കുടഞ്ഞ്, ചുരുട്ടി വച്ച മുണ്ടും ഷർട്ടും ധരിച്ച് രവി പുറത്തേക്കിറങ്ങി.
അൽപ്പം മുൻപ് കണ്ട ജനങ്ങളിൽ നല്ലൊരു പങ്കും പിരിഞ്ഞ് പോയിരിക്കുന്നു.
"അനിയൻ്റെ ധൈര്യം സമ്മതിച്ചു... ആ കിണറ്റിൽ വീണതോ ഇറങ്ങിയതോ ആയ ആരും ഇതുവരെ ജീവനോടെ തിരിച്ച് വന്ന ചരിത്രമില്ല... മൂർഖൻ, അണലി എന്നിവയുടെ കേന്ദ്രമാണ് ആ പൊട്ടക്കിണർ..." കൂട്ടത്തിൽ ഒരുവൻ പറഞ്ഞു. അത് കേട്ടതും, രവിയുടെ ഉള്ളൊന്ന് കാളി. ചുമ്മാ ആളാവാൻ ശ്രമിച്ച്, വടി ആയേനെ. മനുഷ്യരിൽനിന്നും രക്ഷപ്പെടാൻ എളുപ്പമാണ്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത പാമ്പുകൾക്കെന്ത് രവിവർമ്മ !!!

ആളുകളുമായി സോറപറഞ്ഞ് നിൽക്കുന്നതിനിടയിൽ, ഇളം മഞ്ഞ സാരിയിൽ ദേ.. അവർ. മുടിയിൽ തോർത്ത് കെട്ടി, അന്നനടയുമായി !! അവരുടെ വരവിന് ആനച്ചന്തം.
വന്ന ഉടനെ, കൂടിനിന്നവർക്കൊക്കെ ഇരുപതിൻ്റെ ഓരോ നോട്ടുകൾ കൊടുത്ത് പറഞ്ഞയച്ചു. എല്ലാവരും പോയപ്പോൾ, അവർ രവിക്കരികിൽ എത്തി.
"എന്നെ മരിക്കാൻ അനുവദിക്കാതെ, ഞാൻ ആഗ്രഹിക്കാത്ത ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന, പേരറിയാത്ത ഇയാൾക്ക് ദാ... ഇത്..." കൈയിലുള്ള ബാക്കി പൈസ രവിക്ക് നീട്ടി അവർ ചിരിച്ചു.
"ഞാൻ എന്ത് ചെയ്തു എന്നാണ് പറയുന്നത്... ഒരാളുടെ ജീവൻ രക്ഷിച്ചു... അതിന് പഴിയോ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..." രവി കുഴങ്ങി.
"എടാ പൊട്ടാ... ഇത്രയും വലിയ വീടും, സമ്പത്തും, കാണാൻ അത്യാവശ്യം സൗന്ദര്യവും ഉള്ള ഞാൻ കിണറിൽ വീണെങ്കിൽ, അത് എന്തുകൊണ്ടാവും? അത്.. അറിയാതെ വീണതോ അതോ അറിഞ്ഞുകൊണ്ട്

💬 Comments

View all comments