0%

Chapter Title : കള്ളനും കാമിനിമാരും 7 [Prince]

Author : prince Read All Parts 16.6K

കീറി. രവി തൊട്ടില്ല. ബീഫ് റോസ്റ്റും കരിമീൻ കറിയും കൂട്ടി നാലുപേരും കുശാലായി ഊണ് കഴിച്ച് വൈകാതെ കിട്ടിയ ഇടങ്ങളിൽ ചെരിഞ്ഞു.

നാല് മണിയോടെ ഉറക്കം ഉണർന്ന ലാലി അത്താഴം ഒരുക്കി. തുടർന്ന് ക്ലാരയും ലാലിയും കുളിച്ച് പോകാൻ തയ്യാറായി. ക്ലാരയ്ക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ലെങ്കിലും ലാലിയുടെ നിർബന്ധത്തിന് വഴങ്ങി ഉടുത്തൊരുങ്ങി. മാത്തു ഇനിയും എഴുന്നേൽക്കാത്തതിനാൽ, ആറരയോടെ മൂവരും ഇറങ്ങി. അരമണിക്കൂർ നടന്ന് മൂവരും കപ്പേളയിൽ എത്തി. ക്ലാര തിരക്കിൽനിന്നും ഒഴിഞ്ഞ് മാറി ഒരിടത്ത് ഇരുന്നു. ലാലി കുർബാനയിൽ പങ്കെടുക്കുന്നവരോടൊപ്പം ചേർന്നു. രവി ഒന്ന് കറങ്ങിയിട്ട് വരാം എന്നും പറഞ്ഞ് മുങ്ങി.

പകലിനെ ഇരുട്ട് പൂർണ്ണമായും വിഴുങ്ങി. രവിയുടെ മനസ്സ് മുഴുവൻ വരാൻ പോകുന്ന ഓപറേഷൻ ആയിരുന്നു. കുർബാന സമയം ഒട്ടുമിക്ക ആളുകളും കപ്പേളയിൽ ആകുമെന്ന് രവി കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ ആദ്യം ആൾതാമസം ഇല്ലാത്ത ഇടത്തേക്ക് വച്ചടിച്ചു. അവിടെ എത്തിയതും, ചുറ്റും കണ്ണോടിച്ച് കയറി പറ്റാനുള്ള പഴുത് അന്വേഷിച്ച രവിക്ക് നിലത്ത് കിടത്തിവച്ച ഒരു ഏണി കണ്ണിൽപെട്ടു. ധരിച്ച വസ്ത്രം അഴിച്ച് മടക്കി ഇറയത്ത് വച്ച്, ഏണിയെടുത്ത് ചാരി നേരെ മുകളിലേക്ക്. പിന്നെ, ഓട് ഇളക്കിമാറ്റി ഒരു അഭ്യാസിയെപ്പോലെ താഴേക്ക് തൂങ്ങി, ജനലിൽ കാല് കുത്തി സൂക്ഷ്മതയോടെ നിലത്ത് ലാൻഡ് ചെയ്തു. തുടർന്ന് ശബ്ദം ഉണ്ടാക്കാതെ ഓരോ ഇഞ്ചും അരിച്ചുപെറുക്കി. മൂന്നുനാല് അലമാരയടക്കം തപ്പാവുന്ന എല്ലായിടവും തപ്പി, പക്ഷേ, ഒന്നും തടഞ്ഞില്ല.

സമയം അതിവേഗം പോകുന്നു. ഇതുവരെയായിട്ടും ഒരു തരി പൊന്നോ, ഒരു നാണയത്തുട്ടോ കണ്ടെത്താൻ ആയില്ല. കഴിഞ്ഞ ഒരു മണിക്കൂറായി രവിയുടെ സന്തത

💬 Comments

View all comments