0%

Chapter Title : കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager]

Author : Eren Yeager Read All Parts 5.5K

ശവക്കുഴി തോണ്ടിയ രാത്രിയാണ്..... 10 കൊല്ലം മുൻപ് ഇതേ ദിവസം ഞാനും മോളും ഭാര്യയും മകനും കള്ളിയങ്കാട്ടു കാട് കേറി... പലരും വേണ്ട എന്ന് പറഞ്ഞെങ്കിലും ആകെ പാപരായി കിടന്ന എനിക്ക് അന്ന് അതൊരു പ്രതീക്ഷയായിരുന്നു

.......... GHOST FROM PAST..........

( ഡേവിഡിന്റെ കള്ളിയങ്കാട്ടു രാത്രിയുടെ തുടക്കം)

*********

നടന്ന് നടന്ന് എനിക്ക് ശ്വാസം കിട്ടുന്നില്ല ചേട്ടാ... ഈ മലയുടെ മുകളിൽ ചേട്ടൻ പറയുന്ന പോലത്തെ മന്ത്രവാദികൾ ഒക്കെ താമസിക്കുണ്ടെന്നു ഉറപ്പാണോ.. ഈ രാത്രി ഈ കാട്ടിലൂടെ നടക്കാൻ തന്നെ പേടിയാവുന്നു.... ഡേവിഡിന്റെ പിന്നാലെ നടക്കുന്ന നാൻസി കിതച്ചു പത തുപ്പി കൊണ്ടാണ് ആ ചോദ്യം ചോദിച്ചത്....

നീ ഒന്ന് മിണ്ടാതെ നടക്ക് ഏകദേശം എത്താറായി എന്ന് തോന്നുന്നു... അയ്യാൾ പറഞ്ഞത് വച്ച് ഒരു 1-2 കിലോമീറ്റർ കൂടെ ഉള്ളു...

ഇനിയും 2 കിലോമീറ്ററോ.. ഡാഡി. വാട്ട്‌ the ഫ... അത്രയും പറഞ്ഞു തല്ക്കാലം ഡേവിഡിന്റെ മകൻ പ്രിൻസ് ഫുൾ സ്റ്റോപ്പ്‌ ഇട്ടു...

മിണ്ടാതെ നടക്കട അങ്ങോട്ട് ഇപ്പോൾ നോക്കിയാലും അവന്റെ ഒരു ഡേർട്ടി ലാംഗ്വേജ്. ബുൾ ഷിറ്റ്... പ്രിൻസിന്റെ പിന്നാലെ നടക്കുന്ന ചേച്ചി നിമ്മി അവന്റെ തലക്കിട്ടു തട്ടി കൊണ്ട് പറഞ്ഞു...

ഒന്ന് മിണ്ടാതെ ഇരിക്ക് പിള്ളേരെ ഒച്ചയുണ്ടാക്കാതെ നടക്ക്. ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്.. വാ. അങ്ങ് ദൂരെ കാണുന്ന ഒരു തീ വെളിച്ചം കണ്ടു പ്രതീക്ഷയോടെ സകല ക്ഷീണവും മറന്ന് ഡേവിടും കുടുംബവും ആഞ്ഞു നടന്നു.....

ഒരു 15 മിനിറ്റ് കൊണ്ട് അവർ അവിടെ എത്തി... അക്ഷരാർത്ഥത്തിൽ അവർ ഞെട്ടി

💬 Comments

View all comments