0%

Chapter Title : കള്ളിയം കാട്ടിലെ കറുത്ത ആഭിചാരം [Eren Yeager]

Author : Eren Yeager Read All Parts 5.5K

ജീവിതസുഖം ആസ്വദിച്ച കുടുംബമായതു കൊണ്ട് തന്നെ അവർക്കെല്ലാം പഴയ പ്രതാപം തിരിച്ചു കിട്ടണമെന്ന് മാത്രമേ ഉണ്ടായിരുന്നു...മക്കൾക്ക് പോലും പണം ആയിരുന്നു ബന്ധങ്ങളെക്കാൾ വലുത്...

ഞങ്ങൾക്ക് സമ്മതമാണ്... കൈ നിറയെ പണവും പ്രശസ്തിയും ഞങ്ങൾക്ക് വേണം... അതിന് വേണ്ടി എന്തിനും ഞങ്ങൾ തയ്യാർ... ഡേവിഡിന്റെ കുടുംബം ഒരേ സ്വരത്തിൽ രാഘവനോട് മറുപടി പറഞ്ഞു...

അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട്.. രാഘവൻ അവരെ ആ ടെന്റ്ന്റെ ഉള്ളിലേക്ക് വിളിച്ചു കയറ്റി... ഒരു വലിയ ചതുരത്തിലുള്ള സിൽവർ പൂശിയ ഒരു ഓജോ ബോർഡ് പോലെയുള്ള ബോടിന് മുന്നിൽ നല്ല പോലെ പ്രായം തോന്നിക്കുന്ന ഒരു കിളവൻ ഇരിക്കുന്നുണ്ടായിരുന്നു... അയ്യാളുടെ മുന്നിൽ എത്തിയതും രാഘവൻ മുട്ടിൽ ഇരുന്നു കൈ കൂപ്പി ഗുരുജി.. ഇതാണ് ആ പുതിയ ഭക്തർ.....

ഗുരുജിയെ കണ്ടതും അവരും കാലിൽ വീണു.. ഗുരുജി രക്ഷിക്കണം.....

ഗുരുജി അവരോടു എഴുന്നേൽക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു..... കൈയിൽ ഇരുന്ന ഒരു സെറ്റ് കർഡുകൾ അയ്യാൾ ആ ബോർഡിലേക്ക് നിരത്തി....

18 കർഡുകൾ ഉണ്ടായിരുന്നു അതിൽ... എല്ലാം കമഴ്ത്തി വെച്ചാണ് ഗുരുജി ആ സിൽവർ ബോർഡിൽ നിരത്തിയിരിക്കുന്നത്...

ഗൃഹനാഥൻ ചൂണ്ടു വിരലിലെ ഒരു തുള്ളി രക്തം ഇതിൽ ഏതെങ്കിലും ഒരു കാർഡിലേക്ക് ഇറ്റിച്ചു കൊണ്ട് എടുത്തോളൂ... അതിൽ പറയുന്ന ചെകുത്താൻ ഏതാണോ.. അതായിരിക്കും നിങ്ങളുടെ രക്ഷകൻ അഥവാ നാഥൻ...

എടുക്കുന്നതിനു മുമ്പ് ഒരു കാര്യം ഓർത്തോളൂ... നിങ്ങൾ ആ കാർഡ് എടുത്തു കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചു പോക്കില്ല... ഡെയ്ലി ചെയ്യേണ്ട കാര്യങ്ങളും ചില പ്രേത്യേക ആചാരങ്ങളും നിങ്ങൾ കൃത്യമായി ചെയ്യേണ്ടി വരും.. അതിൽ

💬 Comments

View all comments