Chapter Title : കല്ല്യാണപെണ്ണ് 3 [Jungle Boys]
പോവുന്ന അച്ഛനെ നോക്കി അവള്‍ ചിന്തിച്ചു. നാലു ലക്ഷത്തോളം വരുന്ന കടം അമ്മാന്‍ എന്തുകൊണ്ടാ വീട്ടുന്നത്. തനിക്കുവേണ്ടിയായിരിക്കാം. തന്നെ വിലക്കുവാങ്ങാന്‍ തന്നെയാണ് ഇത്രയും രൂപ കൊടുക്കുന്നത്. ഇനി അമ്മാവനെപറ്റി എനിക്ക് വീട്ടില്‍ പറയാന്‍ പറ്റില്ല. പറഞ്ഞാലും അത് ഇത്രത്തോളം വിശ്വസിക്കും. വിശ്വസിച്ചാല്‍ സഹായിച്ച അമ്മാവനെ ഇവര്‍ ശത്രുക്കളാക്കേണ്ടിവരും. തല്‍ക്കാലം ഒന്നും പറയേണ്ട. അവള്‍ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ കയ്യില്‍ ഒരു കവറുമായി മാധവന്‍ അഷിതയുടെ വീട്ടിലെത്തി. വിമലയോടായി മധവന്‍: വിജയനില്ലേ..? വിമല: ഉണ്ട് വിളിക്കാം.. എന്നു പറഞ്ഞു മുറിയിലേക്കുപോവുന്ന വിമല. അങ്ങോട്ടേക്ക് വന്നുകൊണ്ട് വിജയന്‍: ബാങ്കില്‍ പോവാനുള്ള തിരക്കിലായിരുന്നു. കവര്‍ തുറന്ന് അതില്‍നിന്ന് വിജയന്റെ വീടിന്റെ ആധാരം എടുത്തു വിജയനുനേരെ നീട്ടികൊണ്ട് മാധവന്‍: ദാ നിങ്ങളെ ആധാരം വിജയന്‍: നിങ്ങള്‍ പണംകൊടുത്ത് ഇത് വാങ്ങിയല്ലേ...? ഇതിപ്പോ നിങ്ങളെ കയ്യില്‍ നിന്നോട്ടെ... പണം ഞങ്ങള്‍ തരുന്ന കാലത്ത് തന്നാല്‍ മതി... അത് വരെ ഈ വീട് നിങ്ങളുടേതാ.. ചിരിച്ചുകൊണ്ട് മാധവന്‍: എനിക്ക് പലിശക്ക് പണംകൊടുക്കണ പണിയില്ല. ഞാനിത് വാങ്ങിയത് നിങ്ങള്‍ക്കാ.. നിങ്ങളെ ആധാരം എന്റെ വീട്ടില്‍ കൊണ്ടുവെച്ചിട്ടെന്താ കാര്യം...? ഇത് പിടിക്ക്.. പിന്നെ ഒരു കാര്യം മേലാല്‍ ഇതുപോലുള്ള ആളുകളുടെ കയ്യില്‍നിന്ന് പണം കടം വാങ്ങരുത്.. അത്യാവശ്യം വരികയാണെങ്കില്‍ എന്നോട് ചോദിക്കാം ആധാരം വാങ്ങികൊണ്ട് വിജയന്‍: എങ്ങനെ നന്ദി പറയണമെന്ന് ഞങ്ങള്‍ക്കറിയില്ല.. നിങ്ങള്‍ ചെയ്തത് മറക്കാന്‍ പറ്റാത്ത ഉപകാരമാണ്. ഇതെല്ലാം കേട്ടു മുറിയില്‍ നില്‍ക്കുന്ന അഷിത. ചായകൊണ്ടുവന്നുകൊടുക്ക വിമലയോട് മാധവന്‍: ഞാന്‍ ഇവിടുത്തെ ആധാരം വാങ്ങി തന്ന കാര്യം മഹേഷിനോടോ, ഭാരതിയോടെ പറയരുത്.. അഷിതയോട് പ്രത്യേകം പറയണം. അല്ല
💬 Comments
View all comments