Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
അവള്‍ മനസില്‍ ഉറപ്പിച്ചു. നേരെ പോയി കുളിച്ചു. മറ്റൊരു മാക്‌സിയെടുത്തിട്ടു കിടന്നു. അപ്പോളും അവള്‍ക്ക് തുമ്മല്‍ വന്നുകൊണ്ടിരുന്നു.
പിറ്റേന്ന് രാവിലെ ദേഷ്യത്തോടെയുള്ള ജയയുടെ വിളികേട്ടാണ് മാധവന്‍ ഉണര്‍ന്നത്. ജയ: ദാ നോക്കിയേ.. ഒന്ന് എഴുന്നേറ്റേ..? മാധവന്‍: ന്താ ജയേ നിനക്ക് വേണ്ടത്..? ദേഷ്യത്തോടെ ജയ: സമയം എട്ടരയാവുന്നു... നിങ്ങള് രാത്രി കക്കാന്‍ പോയോ...? ഇങ്ങനെ കിടന്നുറങ്ങാന്‍ ഒന്നുമൂളി കിടന്നുകൊണ്ട് മാധവന്‍: ഉം പോയി.. കൊണ്ടുവരാന്‍ പറ്റിയതല്ല കിട്ടിയത്...? മാധവനെ ഒന്ന് ശക്തിയായി ഇളക്കികൊണ്ട് ദേഷ്യത്തോടെ ജയ: ദേ എന്നെകൊണ്ടൊന്നും പറയിപ്പിക്കേണ്ട. ഭാരതിയേച്ചി വിളിക്കണ്ണ്ട് മാധവന്‍: ഈ രാവിലെ നിന്റെ നാത്തൂന് എന്ത് പറ്റി..? ജയ: പറ്റിയത് നിങ്ങളെ പെങ്ങള്‍ക്കല്ല.. അഷിതയ്ക്കാ ഇതുകേട്ട് ഭയത്തോടെയും ഞെട്ടലോടെയും തലയുയര്‍ത്തി ജയയെ നോക്കുന്ന മാധവനോട് ജയ: അവള്‍ക്ക് പനി പിടിച്ചു മാധവന്‍: ഹോ അയാള്‍ ആശ്വസിച്ചു. ജയ പറഞ്ഞുവന്നപ്പോള്‍ അയാള്‍ ആകെ പേടിച്ചിരുന്നു. ജയ: അവള്‍ക്ക് ഹോസ്പിറ്റലില്‍ പോണം. നിങ്ങളോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു. മാധവന്‍: ഉം ശരി ഞാന്‍ വന്നോളാമെന്ന് പറ ഇതുകേട്ട് പോവുന്ന ജയ. വേഗം മാധവന്‍ ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് താഴെ ചെന്നു ചായകുടിച്ചു. അപ്പോളേക്കും ചിന്നുവിനെ സ്‌കൂള്‍ വണ്ടിയില്‍ കയറ്റി ജയ വിട്ടിരുന്നു. ഷൈനി സ്‌കൂളില്‍ പോവാന്‍ ഒരുങ്ങുകയായിരുന്നു. മാധവന്‍ ചായ പെട്ടെന്ന് കുടിക്കുമ്പോളേക്കും ജയ ചിന്നുവിനെ സ്‌കൂള്‍ വാഹനത്തില്‍ കയറ്റിവിട്ടു അങ്ങോട്ടേക്കു വന്നു. ജയ: ദേ മനുഷ്യാ.. കമ്പനീല് നൂറ് കൂട്ടം കാര്യള്ളതാ.. നിങ്ങള് അവിടെ പെറ്റ് കിടക്കരുത്. അവിടെ ആക്കിയിട്ട് നേരെ കമ്പനിയിലേക്ക് വരണം. മാധവന്‍: ഉം
💬 Comments
View all comments