Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
നിന്ന് മാറണം. അതിന് ജയേച്ചിയോട് ലീവ് ചോദിക്കേണ്ടേ..? മാധവന്‍: അതിന് നീ കള്ളം പറയണം. അതായത് നിന്റെ ആര്‍ക്കെങ്കിലും സുഖമില്ലാന്ന്.. രേണുക: വീട്ടിലെന്ത് പറയും. മാധവന്‍: മറ്റൊരു ജോലി ആവശ്യത്തിന് ചെന്നൈയില്‍ പോവാണ് പറ.. രേണുക: അപ്പൊ ജയേച്ചിയോടും അതുപറയാ...? മാധവന്‍: അവളോട് ഗള്‍ഫിലേക്കുള്ള ഒരു ഇന്റര്‍വ്യൂവിന് പോവാണെന്ന് പറയാം അപ്പോളേക്കും മാധവന്റെ ഫോണ്‍ റിംഗ് ചെയ്തു. പാണ്ഡ്യരാജനായിരുന്നു. ഫോണെടുത്ത് മാധവന്‍: പാണ്ഡ്യ.. കാര്യങ്ങള്‍ ഡബിള്‍ ഓക്കെ സന്തോഷത്തോടെ പാണ്ഡ്യ: നായരെ താങ്ക്‌സ്.. ഇപ്പൊ തന്നെ വണ്‍ ലക്ക് ഞാന്‍ നായരെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. മാധവന്‍: ഓക്കെ.. എന്നു പറഞ്ഞു ഫോണ്‍ കട്ടുചെയ്യുന്ന മാധവനോട് രേണുക: അയാളാണോ വിളിച്ചത്...? മാധവന്‍: അതെ.. നിനക്കുള്ള കാശ് ഇപ്പോള്‍ കിട്ടും. ഞാന്‍ തരും.. ഇതുകേട്ട് സന്തോഷത്തോടെ മാധവനെ നോക്കുന്ന രേണുക. താഴെ നിന്നു കോണി കയറിവരുന്ന ശബ്ദംകേട്ട് ഞെട്ടലോടെ മാധവന്‍ ടേബിളിന് മുകളിലെ ഫയല്‍ എടുത്തുമറച്ചുനോക്കുന്നു. രേണുക വേറൊരു ഫയല്‍ എടുത്തുനോക്കികൊണ്ടിരുന്നു. അങ്ങോട്ടേക്ക് കയറി വന്നുകൊണ്ട് ജയ: അഷിതക്ക് എങ്ങനെയിണ്ട് മാധവന്‍: നീ അവളെ കണ്ടില്ലേ...? ജയ: ഇല്ല.. പെട്ടെന്ന് മാധവന്റെ ഫോണില്‍ ഒരു മെസേജ് വന്നു. നോക്കിയപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ ക്രഡിറ്റായിട്ടുണ്ട്. ജയയോടായി മാധവന്‍: ഞാന്‍ രണ്ടാഴ്ച ഇവിടെ ഉണ്ടാവില്ല.. പാണ്ഡ്യനെ നിനക്കറിയില്ലേ.. അവന്‍ ഊട്ടിയിലേക്ക് ചെല്ലാന്‍ പറഞ്ഞിണ്.. ജയ: എന്താ കാര്യം..? മാധവന്‍: അവന് ഒരു കമ്പനി നമ്മുടെ നാട്ടില്‍ തുടങ്ങിയാ കൊള്ളാന്ന്ണ്ട്... പണം എത്രവേണമെങ്കിലും തരാമെന്ന് ചിരിച്ചുകൊണ്ട് ജയ: ആണോ ന്നാ വേഗം പോയി നോക്ക്.. പിന്നെ നല്ലൊരു തുക എഴുതി വാങ്ങണം ആളേന്ന്... രേണുകയോടായി ജയ: കേട്ടോ രേണുകേ.. പാണ്ഡ്യന്‍ മാധവേട്ടന്റെ സുഹൃത്താ.. ഒരു മണ്ടനാ.. ഒരുലക്ഷം, രണ്ട് ലക്ഷം എന്നൊക്കെ പറഞ്ഞാ പുല്ലുവിലയാ... അങ്ങേര്‍ക്ക് ഇതുകേട്ട് ചിരിക്കുന്ന രേണുക. ജയയോടായി മാധവന്‍: ഞാനിപ്പോള്‍
💬 Comments
View all comments