Chapter Title : കല്ല്യാണപെണ്ണ് 5 [ജംഗിള് ബോയ്സ്]
വഴങ്ങും അത് തീര്‍ച്ച. സ്റ്റാന്റില്‍ ബസിറങ്ങി അവര്‍ പുറത്തേക്ക് നടന്നു. പാണ്ഡ്യന്‍ പറഞ്ഞ ഭാഗത്ത് ഒരു ടാക്‌സി കാറ് നിര്‍ത്തിയിട്ടിരിക്കുന്നത് മാധവന്‍ കണ്ടു. രേണുകയെയും കൂട്ടി അങ്ങോട്ട് നടന്നു. കാറിനടുത്തെത്തിയ മാധവനോട് ഒരു തമിഴവന്‍ വന്നു ചോദിച്ചു ഡ്രൈവര്‍: ഉങ്ക പേര് മാധവനാ മാധവന്‍: അതെ.. ഡ്രൈവര്‍: ഉള്ള് കേറ് ഉക്കാരങ്ക്.. ഇതുകേട്ട് മാധവന്‍ അതില്‍ കയറി കൂടെ രേണുകയും. കാറ് കുറച്ച് ദൂരെ റോഡിലൂടെ സഞ്ചരിച്ചു. പിന്നെ റോഡില്‍നിന്ന് കയറ്റമുള്ള ചെറിയ കുന്നിലൂടെയും സഞ്ചരിച്ചു. തണുപ്പുവന്നുതുടങ്ങി. രേണുക ബാഗ് തുറന്ന് ഒരു ടവ്വലെടുത്ത് പുതച്ചു. അവള്‍ ഒരു നീല സാരിയും ബ്ലൈസുമായിരുന്നു ധരിച്ചത്. മഞ്ഞ ടവ്വല്‍ അവളെ കുളിര് അകറ്റിയിരുന്നില്ല. കാറ് ഒരു ചെറിയ ഗേറ്റ് പോലുള്ള ഒരു ഭാഗത്ത് എത്തി. അവിടെ പ്രായമായ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. അയാള്‍ ഗേറ്റ് തുറന്നു. ഗേറ്റ് തുറന്ന് വഴിയിലൂടെ കാറ് അകത്തേക്ക് പോയി. മാധവനും ഇവിടെ ആദ്യമായാണ് വരുന്നത്. പാണ്ഡ്യരാജന്റെ എസ്റ്റേറ്റിലൂടെ കാര്‍ ഓടി. ചുറ്റും തേയിലകള്‍ മാത്രം. കുറച്ചു സഞ്ചരിച്ച കാര്‍ ഒരു വലിയ ബംഗ്ലാവിന്റെ മുമ്പില്‍ കൊണ്ടുപോയി നിര്‍ത്തി. കയ്യില്‍ ബാഗുമായി അതില്‍ നിന്നിറങ്ങി പേഴ്‌സില്‍നിന്ന് കാശെടുത്ത് മാധവന്‍ ഡ്രൈവര്‍ക്ക് നേരെ നീട്ടി. ഡ്രൈവര്‍: കാശ് പാണ്ഡ്യസാര്‍ തന്ന് ഇതുകേട്ട് പണം കീശയിലിട്ട്, പിന്നോട്ട് തിരിഞ്ഞപ്പോളേക്കും ബംഗ്ലാവിന്റെ അകത്ത് നിന്ന് വന്നുകൊണ്ട് പാണ്ഡ്യരാജന്‍: നായരെ എന്നു പറഞ്ഞു കെട്ടിപിടിച്ചു. ഒരു ജുബ്ബയും തോളില്‍ ഒരു പുതപ്പും ചുണ്ടില്‍ സിഗരേറ്റും പാണ്ഡ്യനുണ്ടായിരുന്നു. മാധവന്‍: എത്ര നാളായടോ കണ്ടിട്ട്...? കാലങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടലായിരുന്നു അത്. കെട്ടിപിടുത്തം വിട്ടു രേണുകയെ
💬 Comments
View all comments