Chapter Title : കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]
ആചോലിച്ചപ്പോള്‍ വീടിന്റെ അടുത്തുള്ള കവലയില്‍ ഓട്ടോ എത്തിനിന്നു. അതില്‍നിന്നിറങ്ങി ബാഗ് തുറന്ന് പൈസ് കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ വിജയന്‍: ഞാന്‍ കൊടുത്തോളാം.. തിരിഞ്ഞുനോക്കിയപ്പോള്‍ അച്ഛന്‍ കീശയില്‍നിന്ന് കാശെടുത്ത് ഓട്ടോകാരന് കൊടുക്കുന്നു. എന്നെയും കൂട്ടി അച്ഛന്‍ വീട്ടിലേക്ക് നടന്നു. ഞാന്‍: എന്താ അച്ഛാ ഇത്ര ദൃതി? അച്ഛന്‍: വീട്ടിലെത്തിയിട്ട് പറയാം. കോലായിയും ഹാളും രണ്ടു മുറിയും അടുക്കളയും അടങ്ങുന്ന അഞ്ചു സെന്റിലുള്ള ചെറിയ വീടാണ് ഞങ്ങളുടേത്. വീടിനു പുറത്തെത്തിയ എനിക്ക് മുറ്റത്ത് ഒരു സ്വിഫ്റ്റ് ഡിസെയര്‍ കാറും ഉള്ളില്‍ സംസാരങ്ങളും കേട്ടു തുടങ്ങി. പരിചയമില്ലാത്ത ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും. കോലായിലില്‍നിന്ന് ഹാളിലെത്തിയ ഞാന്‍ മധ്യവയസോടടുത്ത കണ്ണടവച്ചു കറുത്ത ഒരു പുരുഷനെയും അതേ പ്രായമുള്ള സ്ത്രീയെയും കണ്ടു. പക്ഷെ സ്ത്രീ നല്ല വെളുത്തിട്ടാണ്. അവര്‍ക്കൊപ്പമിരുന്നു അച്ഛന്‍: കാത്തിരുന്നു മുഷിഞ്ഞോ? അവര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു അപ്പോളേക്കും അമ്മ വന്നു എന്നെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി. ഞാന്‍: ആരാണ് അമ്മേ അത്..? അമ്മ: അവര്‍ വന്നിട്ട് എത്ര നേരായി. അത് നിന്നെ പെണ്ണ് കാണാന്‍ വന്നവരാ.. ഞാന്‍: എനിക്കിപ്പോ കല്യാണം വേണ്ട. ക്ലാസ് കഴിഞ്ഞില്ല അമ്മ: അവര്‍ നിന്നെയിപ്പോ കാണുന്നൊള്ളൂ. നാളെ കല്യാണം കഴിക്കാനൊന്നും പോണില്ല. നീ വേഗം പോയി കുളിച്ച് വാ. എന്നും പറഞ്ഞ് അമ്മ എനിക്ക് തോര്‍ത്തുമുണ്ടെടുത്ത് തന്നു. ഞാന്‍ തിരിച്ചൊന്നും പറയാതെ കുളിക്കാന്‍ പുറത്തേക്കിറങ്ങി. വീട്ടില്‍ പുറത്തെ ബാത്ത്‌റൂമൊള്ളൂ. ഞാന്‍ ഡ്രസ്സെല്ലാം അഴിച്ചുവെച്ച് വെള്ളം തലയില്‍പെട്ടെന്ന് ഒഴിച്ചു. പെട്ടെന്ന് ഡോറില്‍ ഒരു മാക്‌സി അമ്മ കൊണ്ടിട്ടു. അതെടുത്തിട്ടു തലതുവര്‍ത്തി ഞാന്‍ റൂമിലെത്തി. എന്റെ റൂമിലേക്ക് പോവണമെങ്കില്‍ ഹാളിലൂടെ പോണം. അതുകൊണ്ട്
💬 Comments
View all comments