Chapter Title : കല്യാണശേഷം ശ്രുതിയുമായി 12 [സനേഷ്]
പ്രിയ വായനക്കാരോട്.. ഈ പാർട്ട് അല്പം വൈകിയതിന് ക്ഷമ ചോദിക്കുന്നു.. കഥ എങ്ങനെ നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടല്ലോ അല്ലേ.. എങ്കിൽ തുടരട്ടെ.. സനേഷ്..
ദുബായ് സമയം പുലർച്ചെ 4. 39.. ഇന്ന് ഇപ്പോൾ ഞാനും രേവതിയും അബുദാബിക്ക് പോകുവാ.. രേവതിയെ തിരിച്ചു കൊണ്ടുപോയി ആക്കാൻ..
അമ്മായി എങ്കിൽ ശരി പോയി വരട്ടെ.. നോക്കട്ടെ പറ്റിയാൽ ഈ വീക്ക് എൻഡിൽ ഞാൻ ഇങ്ങോട്ട് പോരും.. സത്യത്തിൽ ഇവിടുന്ന് പോകാൻ തോന്നുന്നില്ല..
അത് നിന്റെ ഭാവി ഭർത്താവിന്റെ കൂടെ നിൽക്കാനുള്ള കൊതി കൊണ്ടല്ലേ.. അല്ലാതെ അമ്മായിയോട് ഉള്ള ഇഷ്ടം കൊണ്ട് ഒന്നുമല്ലല്ലോ..
അല്ലേലും.. അമ്മായി അങ്ങനെ പറയൂ... ഞാൻ അങ്ങനെ ഉദ്ദേശിച്ചു ഒന്നും പറഞ്ഞതല്ല..
എൻ്റെ പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതാ.. ഇതുപോലൊരു പൊട്ടി പെണ്ണ്.. ആ വേഗം ഇറങ്ങാൻ നോക്ക്.. പിന്നെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ബാഗിൽ വെച്ചിട്ടുണ്ട് എടുത്തു കഴിച്ചോണം..
അവൻ എന്തിയെ മെയ്ക്കപ്പ് കഴിഞ്ഞില്ലേ ഇതുവരെ.. എടാ സനു വേഗം ഇറങ്ങാൻ നോക്ക്.. രേവുന്നു ഡ്യൂട്ടിക്ക് കേറേണ്ടത് ആണ്.. കഴിഞ്ഞില്ലേ..
കഴിഞ്ഞു.. ആതിരേച്ചി.. ദേ വരുവാ..
ആഹാ.. ഇതെന്തു പറ്റി.. ഇന്ന് സ്യുട്ട് ഒക്കെ ഇട്ട്..
അത് പിന്നെ... അമ്മായി ഞാനാണ് ഏട്ടനോട് പറഞ്ഞത്.. എൻ്റെ കൂട്ടുകാരൊക്കെ ഏട്ടനെ കാണുമ്പോൾ ഒരു എക്സിക്യൂട്ടീവ് ലുക്ക് ആയിക്കോട്ടെ എന്ന്.. അത് എനിക്കൊരു വെയിറ്റ് അല്ലേ..
മ്മ്. മ്മ്.. ആയിക്കോട്ടെ... ശരി എങ്കിൽ പോയി വാ.. രെവു മോളെ..
അബുദാബി എത്താറായപ്പോൾ രേവതി.. അത് ഏട്ടാ ഇപ്പോ ഓഫീസിലോട്ട് പോകണ്ട.. ആദ്യം റൂമിലോട്ട് പോകാം.. അത് കഴിഞ്ഞു ഓഫീസിൽ പോകാം..
💬 Comments
View all comments