0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 3 [സനേഷ്]

Author : Guest Author Read All Parts 55.4K

കൊണ്ട് അവനുമായി അത്ര ദൂരം പോയാൽ ശരിയാവില്ല അവൻ വീട്ടിൽ കിടന്ന് ഉറങ്ങട്ടെ..

ഞാൻ വരാം ആന്റി.. എങ്കിൽ നീ വാ ഇവനെ വീട്ടിൽ ഇറക്കിയിട്ട് ഇപ്പോൾ തന്നെ പോകാം എന്റെ ആങ്ങളമാര് അവിടെ കിടന്ന് കയർപൊട്ടിക്കുന്നു സുനിമോളെ കാണാൻ വേണ്ടി..

അവളോട് പറഞ്ഞതാ അമ്മാവന്മാരോട് ഇവിടെ എത്തിയ വിവരം രണ്ടു ദിവസം കഴിഞ്ഞു വിളിച്ചു പറഞ്ഞാൽ മതിയെന്ന് അവളത് കേട്ടില്ല അവൾക്ക് അപ്പനെയും അമ്മയെക്കാളും വലുത് അമ്മാവന്മാര് ആണല്ലോ..

എടാ സുനി സുനിത ഇപ്പോൾ എവിടെയാ ഞാൻ ഫോൺ വിളിച്ചപ്പോൾ സുനിമോൾ ആണല്ലോ ഫോൺ അറ്റൻഡ് ചെയ്തത് കൊച്ചു നിങ്ങളുടെ കൂടെ ഇല്ലാരുന്നോ എന്താ മുൻപേ സംഭവിച്ചതെന്ന് അറിയാതെ ഞാൻ ചോദിച്ചു..

അതിന് മറുപടി തന്നത് എന്റെ അമ്മയാണ്.. മോള് പുറത്തു നിൽപ്പുണ്ടെടാ ഏതോ ചെടിയൊക്കെ നോക്കുകയും ഓടിച്ചെടുക്കുകയൊക്കെ ചെയ്യുവാ നീ അങ്ങോട്ട് ഇറങ്ങി ചെല്ല് എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒരു കള്ള ചിരിയും..

ബാക്കിയുള്ളവൻ ശ്രുതിയെ കെട്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുമ്പോൾ എന്റെ തള്ള എന്നെകൊണ്ട് അവരുടെ മോളെ കെട്ടിക്കാൻ നോക്കുന്നു.. ഞാൻ വേഗം ചോറ് ഉണ്ടിട്ടു എഴുനേറ്റ് ഡ്രസ്സ് മാറാൻ റൂമിൽ വന്നു...

അപ്പോഴാണ് എനിക്കൊരു കുരുട്ടു ബുദ്ധി ഉദിച്ചത്.. അത് എന്താണെന്നു നിങ്ങൾക്ക് വഴിയേ മനസിലാകും.. ഞങ്ങൾ വൈകുന്നേരം അഞ്ചരയോട് കൂടി മല്ലപ്പള്ളിക്ക് ഉള്ള യാത്ര തുടങ്ങി ഏകദേശം 30km ദൂരം ഉണ്ടാവും വണ്ടിയിൽ എന്നോടൊപ്പം ശ്രുതിയും സുനിതയും മാത്രം..

വെറുതെ എന്തെങ്കിലും വർത്തമാനം തുടങ്ങി വെക്കാം എന്ന് വിചാരിച്ചു.. ആന്റി എന്താ അങ്കിൾ വരാത്തത് ജോലി കഴിഞ്ഞു എത്തിയില്ലേ

💬 Comments

View all comments