0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 266.8K

കെട്ടിയില്ലേ പിന്നെ വരുന്നതെല്ലാം സ്വയം അനുഭവിക്കേണ്ടി വരും...

ആയിക്കോട്ടെ.. വല്യ തത്വം പറയാതെ ചപ്പാത്തി പെറുക്കി എറിയാൻ നോക്ക് ബാക്കിയുള്ളോന്റെ കൊടല് കരിയുന്ന..

നിങ്ങൾ ഇങ്ങനെ മകന്റെ തമാശയും കേട്ട് ചിരിച്ചോണ്ട് ഇരുന്നോ.. ഇവന്റെ കൊച്ചിന്റെ കുഞ്ഞി കാലു കണ്ടിട്ട് കണ്ണടക്കാം എന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്...

ദിവസങ്ങളും ആഴ്ചകളും കടന്ന് പോയി.. സുനിയോട് ഉള്ള അടുപ്പത്തിന് കുറവ് വന്നില്ലെങ്കിലും.. ശ്രുതിയുമായി കാണുവാൻ ഞാൻ ശ്രമിച്ചിരുന്നില്ല.. അതൊരു അടഞ്ഞ അധ്യായം ആയി തോന്നി തുടങ്ങി..

അത് നടക്കില്ല എന്ന് തോന്നാൻ കാരണം ഞങ്ങൾ മാത്രമായി പലപ്പോഴും നേരിൽ കാണുന്ന പല അവസരങ്ങളിലും അവളുടെ മുഖത്ത് ദേക്ഷ്യവും പുഛവും മാത്രമാണ് നിഴലിച്ചു കണ്ടത് അതോടെ മനസ്സിൽ നിന്ന് അത് പതിയെ പതിയെ മാറി തുടങ്ങി..

വീട്ടിൽ ആണേ നിരന്തരം അമ്മ കല്യാണം കല്യാണം എന്ന പതിവ് പല്ലവിയും..

അങ്ങനെ ഇരിക്കെ അന്ന് വരെ കാണാത്ത ഒരു സീരിയസ്നെസ് മുഖവുമായി അച്ഛൻ മുന്നിൽ പ്രത്യക്ഷപെട്ടു.. എടാ സനുകുട്ട എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം..

അച്ഛൻ പറഞ്ഞോ ഞാൻ കേട്ടോളം.. എടാ ഇത് എപ്പോഴും പറയുന്നത് പോലെ അല്ല.. ഇതിന് നീ ഏറ്റവും അടുത്ത ദിവസം തന്നെ നീ കൃത്യമായി ഉത്തരം തരണം..

നമ്മുടെ നാട്ടിലെ എല്ലാ വർക്ക് കളും അത് നിന്റെയും എന്റെയും വരുന്ന ഒരു മാസത്തിനുള്ളിൽ അവസാനിപ്പിക്കുന്നു.. എന്നിട്ട് നീ എത്രയും വേഗം ദുബായ് ചെല്ലണം..

ഇനി അഭിഷേകിന്റെ അവിടുത്തെ ബിസ്സിനെസ്സ് എല്ലാം നീയും നിന്റെ ചേച്ചിയും കൂടി നോക്കുന്നു.. അഭി ഇനി കുറച്ചുനാൾ ദുബായിൽ ഉണ്ടാവില്ല അവൻ

💬 Comments

View all comments