Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ അവൾ ഞാൻ പറഞ്ഞത് എല്ലാം ചെയ്തു..
അടുത്ത മുറിയിൽ കസേരയിൽ ചാരി കണ്ണീർ ഒലിപ്പിച്ചു ഇരിക്കുന്ന സുനിയെ കണ്ടു.. അവൻ ഞാൻ വന്നതോ ഇവിടെ ഇപ്പോൾ നടന്നതൊന്നും അറിയാതെ വേറെ ഏതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയായിരുന്നു...
ഞാൻ അടുത്ത് ചെന്ന് തോളിൽ പിടിക്കുമ്പോൾ എന്നെ ഒന്ന് നോക്കി കുറെ നേരം ഇരുന്നു.. ഞാൻ അവനെ ചാരിയും.. കുറച്ചു സമയത്തിന് ശേഷം ആണ് അവന്റെ ഒച്ച പുറത്തു വന്നത്..
ഞങ്ങൾക്കിനി ആരുണ്ടെടാ സനു എല്ലാം പോയില്ലേ.. ഞാൻ അവനെ കോരി എടുത്തു എൻ്റെ നെഞ്ചിൽ ചേർത്ത് നിർത്തി പരസ്പരം കരഞ്ഞു.. കുറെ സമയത്തിന് ശേഷം ഞാൻ പറഞ്ഞു വാ നമുക്ക് പുറത്തിരിക്കാം എന്ന് പറഞ്ഞു കൊണ്ട് സിറ്ഔട്ടിൽ കൊണ്ടിരുത്തി..
ഇതിനിടയിൽ അമ്മയെ നോക്കിയിട്ടു അവിടെ എങ്ങും കണ്ടില്ല.. നോക്കുമ്പോൾ സുമതി ചേച്ചി ഇരുന്നു ഉറക്കം തൂങ്ങുന്നു.. ഞാൻ ചെന്ന് തട്ടി വിളിച്ചു..
ആ കുഞ്ഞേ എപ്പോൾ വന്നു.. ഞാന്പറഞ്ഞു കുറെ നേരമായി അമ്മ എന്തിയെ അമ്മ അപ്പുറത്തെ മുറിയിൽ കിടന്ന് ഉറങ്ങുന്നു മോൻ വരുമ്പോൾ വിളിക്കണേ എന്ന് പറഞ്ഞു എന്നെ ഇവിടെ ഇരുത്തിയതാ.. ഞാൻ പോയി വിളിച്ചോണ്ട് വരാം..
എടാ സുനി ഞാൻ വന്നപാടെ നിൽക്കുവാ.. പിന്നെ നേരം മൂന്ന് ആകുന്നു. അച്ഛനെയും അമ്മയെയും വീട്ടിൽ കൊണ്ട് ആക്കിയിട്ടു ഡ്രെസ്സും മാറി ഞാൻ വേഗം വരാം നീ ഇവിടെ തന്നെ ഇരുന്നോണം ഞാൻ വരുന്നവരെ.. ഇങ്ങോട്ടും പോവരുത്..
എടാ മോനെ ആരെയാ വെളുപ്പിന് നെടുമ്പാശ്ശേരിക്ക് വിടാൻ പറ്റിയത്.. ആ പെൺകൊച്ചു 9ആകുമ്പോൾ എയർപോർട്ട്
💬 Comments
View all comments