0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 267K

കണ്ടിട്ടു വീട്ടിൽ പോകാൻ ഇരിക്കുവാ.. നമുക്ക് ഒരുമിച്ചു പോകാം ഞാൻ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരട്ടെ..

ശരി മോനെ.. സുനിയെ പുറത്തെങ്ങും കണ്ടില്ല.. കേറി ചെല്ലുന്ന ഹാളിൽ ആണ് ബോഡി.. ചുറ്റും സ്ത്രീ ജനങ്ങൾ ഉറക്കം തൂങ്ങിയും കണ്ണീർ ഒലിപ്പിച്ചും ഒക്കെ കസേരയിൽ ഇരുപ്പുണ്ട്..

നിലത്തു കട്ടിലിൽ കൈയും എടുത്തു വെച്ചു പാതി തുറന്ന കണ്ണുമായി കരഞ്ഞു ഷീണിച്ചു അവശയായി ഇരിക്കുന്നു.. ഞാൻ ബോഡിക്ക് അരികിലേക്ക് ചെല്ലുകയും എന്നെ കണ്ട ശ്രുതി ആദ്യം ഒന്ന് ഞെട്ടി !!!ഞാൻ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കണ്ണുകൾ..

വീണ്ടും ഞാൻ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം.. എന്നെ നോക്കി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.. എൻ്റെ സനുകുട്ട പോയെടാ നിന്റെ അങ്കിൾ...

ചേട്ട ഒന്ന് കണ്ണ് തുറന്നു നോക്ക്. ഏട്ടനെ കാണാൻ ദുബായിൽ നിന്ന് സനുകുട്ടൻ വന്നു നിൽക്കുന്നു.. കണ്ണുതുറക്കു ഏട്ടാ.. അപ്പോൾ അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളിൽ കുറെ പേർ കൂടെ കരഞ്ഞു..

ഞാൻ അടുത്ത് ചെന്ന് ശ്രുതിയുടെ തോളിൽ പിടിച്ചു.. പെട്ടെന്ന് ഒന്ന് പിടഞ്ഞു എന്നിട്ട് എന്നെ നോക്കി.. ആന്റി പ്ലീസ് കരച്ചിൽ നിർത്തൂ..

പ്ലീസ് ആന്റി കരഞ്ഞാൽ സുനി ആ വേദന കൂടി താങ്ങേണ്ട.. ആന്റി കുറച്ചു സമയം കിടന്ന് ഉറങ്ങു.. കാപ്പിയോ വെള്ളമോ വല്ലതും കുടിച്ചോ...

ഞാൻ ഇപ്പൊ വരാം.. വെളിയിലെ ഫ്ലാസ്കിൽ നിന്ന് ഒരുഗ്ളാസ്സിൽ കടുംകാപ്പി എടുത്തു കൊണ്ടു വന്നു ഞാൻ തന്നെ അടുത്തിരുന്നു വായിൽ പിടിപ്പിച്ചു കൊടുത്തു ഒരു മടിയും കൂടാതെ അത് കുടിച്ചു..

ഇനി കുറച്ചു നേരം ഇവിടെ കിടന്ന് ഒന്ന് ഉറങ്ങു..

💬 Comments

View all comments