Chapter Title : കലോത്സവം-1
.ക്ലാസ് തുറന്നിട്ടില്ല . പണി നടന്നു കൊണ്ടിരിക്കുന്ന ക്ലാസിനു വാതിൽ ഇല്ല എന്ന് നാൻ നേരത്തെ നോക്കി വെച്ചിരുന്നു .അവൾ വന്നു
അവൾ : ഡാ ക്ലാസ് തുറന്നില്ലല്ലോ ഇനി എന്താ ചെയ്യാ .
ഞാൻ : ആ റൂമിൽ പോയി ഇരിക്കാം പൊട്ടിയ കുറച്ചു ബെഞ്ചേ ഒള്ളു എന്നാലും സാരല്ല നീ വന്നല്ലോ .
രണ്ടുപേരും അങ്ങോട്ട് നടന്നു . ഞങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഞാൻ ഉറപ്പു വരുത്തി . പെട്ടന്ന് ഉള്ളിൽ കയറി.
ഞാൻ : നിനക്ക് എന്താ എന്നെ ഇഷ്ടമാകാൻ .
അവൾ : നിന്റെ ഈ മുരട്ടു സ്വഭാവം തന്നെ .
മെല്ലെ അവളുടെ കയ്യിൽ തൊട്ടു , അവൾ കൈ വലിച്ചു.വീണ്ടും കൈ കുറച്ചു ബലത്തോടെ പിടിച്ചു മെല്ലെ എന്റെ അടുത്തേക്കായി വലിച്ചു പിടിച്ചു മെല്ലെ കവിളിൽ ഉമ്മ വെച്ച്. അവളുടെ കണ്ണ് നിറഞ്ഞു .
എനിക്ക് ആകെ വല്ലാണ്ടെ ആയി.
അവൾ: ഇതൊക്കെ കല്യാണത്തിന് ശേഷം മതി.
എനിക്ക് ആകെ ദേഷ്യവും സങ്കടവും എന്റെ മുഖം ചുവന്നു ,എണീറ്റ് പോകാൻ വേണ്ടി ഞാൻ എഴുനേറ്റു .അവൾ എന്റെ കയ്യിൽ പിടിച്ചു. എന്നോട് ദേഷ്യമാണോ ?
ഞാൻ : പിന്നെ ഉണ്ടാകില്ലേ .എന്നെ ഇത്രേം വിശ്വാസമില്ലാതെ ഒരു പെണ്ണിനെ എങ്ങനെ ഞാൻ കല്യാണം കഴിക്കും .
അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നുകൂടെ ഇരുണ്ടു . താഴെ നോക്കി നിൽക്കുന്ന അവളുടെ താടിയിൽ പിടിച്ചു ഞാൻ മുഖത്തേക്ക് നോക്കി.സങ്കടം വന്നു വേർതിരിക്കുന്ന കണ്ണിൽ നിരയെ വെള്ളം .
ഞാൻ
💬 Comments
View all comments