Chapter Title : കല്യാണ സംഗമം [ManojBrave]
ആണ് . അത് കഴിഞ്ഞ് ജോലി ആക്കി മൂന്ന് പേരും ബാംഗ്ലൂരിൽ തന്നെ വർഷങ്ങൾ ആയി . അതിൽ സഞ്ജുവും നിമ്മിയും തമ്മിൽ ഉള്ള കൂട്ട് പ്രണയത്തിലേക്ക് വഴിമാറി അത് ഇപ്പൊൾ വിവാഹം വരെ എത്തി . അതിൻ്റെ പാർട്ടി ആണ് ഇന്ന് വൈകിട്ട് അതിനാണ് രാഹുലും സഞ്ജുവും ഒക്കെ കൂടി ഒരുക്കം കൂട്ടുന്നത് . സഞ്ജുവിൻ്റെ വീടുമായി രാഹുലിന് വളരെ നല്ല ബന്ധം ആണ് . അവൻ്റെ കുടുംബക്കാരെ ഒക്കെ അവന് നന്നായി അറിയാം . സഞ്ജുവിന് രണ്ട് ചേച്ചിമാരും ഒരു ചേട്ടനും ആണ് . അവർ മൂവരും കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയി കുടുംബവും മക്കളും ആയി വിദേശത്താണ് . പിന്നെ വീട്ടിൽ ആകെ ഉള്ളത് സഞ്ജുവിൻ്റെ അമ്മ പത്മം എന്ന് വിളിക്കുന്ന പദ്മാവതി മാത്രം ആണ് . പിന്നെ ഒരു ജോലിക്കാരി ഉണ്ട് . അവൻ്റെ അമ്മാവന്മാർ ഒക്കെ അടുത്താണ് താമസം . സഞ്ജുവിൻ്റെ അച്ഛൻ അവന് രണ്ട് വയസ്സ് പ്രായം ആയപ്പോൾ തന്നെ ഒരു അക്സിൻഡൻ്റ് മരിച്ചു. അവൻ ഏറ്റവും ഇളയത് ആയത് കൊണ്ട് എല്ലാവരുടെയും വാത്സല്യം കൂടുതൽ കിട്ടിയത് അവനാണ് . അടിച്ച് പൊളിച്ച് ജീവിക്കുക ആയിരുന്നു മൂവരും ഇത് വരെ.നിമ്മി വീട്ടിൽ എത്ര നിർബന്ധിച്ചിട്ടും ഇത് വരെ കല്യാണം കഴിക്കാൻ സമമതിച്ചില്ല അതിൻ്റെ കാരണം സഞ്ജുവാണ് . അവസാനം പിള്ളാർക്ക് പ്രായം കൂടിയത് കൊണ്ട് ഒരു രക്ഷയും ഇല്ലാതെ രണ്ട് വീട്ടുകാരും കൂടി കല്യാണത്തിന് സമ്മതിച്ചു . അല്ലെങ്കിൽ തന്നെ സഞ്ജുവിൻ്റെ അമ്മക്ക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു .ഗവൺമെൻ്റ്
💬 Comments
View all comments