Chapter Title : കല്യാണ സംഗമം [ManojBrave]
പ്രായം കുറെ ആയി എന്ന് അറിയാമെങ്കിലും സബിതക്ക് ഇപ്പോഴും തങ്ങളെ വെല്ലുന്ന ഇത്രയും സൗന്ദര്യം ഉള്ള അമ്മയെ ഏതെങ്കിലും കുഴിയിലോട്ട് കാലും നീട്ടി ഇരിക്കുന്ന ഒരാളെ കൊണ്ട് ചിന്തിക്കാൻ വയ്യ .ആദ്യമൊക്കെ എല്ലാവരും എതിർത്തു എങ്കിലും അവള് ചേട്ടൻ സഞ്ജീവിനെയും സഞ്ജനയെയും തങ്ങളുടെ ഭർത്താക്കന്മാരെയും സഞ്ജുവിനെയും ഒരു വിധത്തിൽ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട് . അവളുടെ അഭിപ്രായം എപ്പോഴും തീരുമാനിച്ച് ഉറപ്പിച്ചത് ആണ് ഇപ്പോഴും ആരും കൊതിക്കുന്ന ശരീരവും മുഖ സൗന്ദര്യവും ഉള്ള അമ്മ തങ്ങൾ മക്കൾക്ക് വേണ്ടി ആണ് നല്ല പ്രായത്തിൽ ജീവിതം നശിപ്പിച്ചത് എന്ന് അവൾക്ക് അറിയാം അത് കൊണ്ട് തന്നെ ഇനിയുള്ള കാലം അമ്മക്ക് തന്നെ കൊണ്ട് ആവുന്ന വിധം ഒരു സഹായം അമ്മ ഇനിയുള്ള കാലം ഒരു ഒത്ത പുരുഷൻ്റെ സാമീപ്യം അറിയണമെന്നും ഇത്രയും കാലം അടക്കി ഒതുക്കി വച്ചിരുന്ന ശരീര സുഖങ്ങളും സംതൃപ്തിയും സന്തോഷവും അറിയട്ടെ എന്നാണ് . പക്ഷേ പത്മാവതി ഒരു വിധത്തിലും ഇത് സമ്മതിക്കുന്നില്ലായിരുന്നു . കാരണം വളരെ വർഷങ്ങൾക്ക് മുമ്പ് മരിച്ച് പോയി എങ്കിലും അവരുടെ ഭർത്താവിനെ ഇപ്പോഴും മറക്കാൻ പദ്മവതിക്ക് കഴിയുന്നില്ല . അത് കൊണ്ട് തന്നെയാണ് ഇത്രയും സൗന്ദര്യവും ആരോഗ്യവും സമ്പത്തും ഉണ്ടായിട്ടും പലരും നിർബന്ധിച്ചിട്ടും ഒരു പുനർവിവാഹം ആലോചിക്കുക പോലും ചെയ്യാതിരുന്നത് . ഇതിപ്പോൾ പലപ്പോഴായി എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ ആണ് സമ്മതിച്ചിരിക്കുന്നത് . അദ്യം ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല എങ്കിലും ഇപ്പൊൾ ഈ ചിന്ത തന്നെ പദ്മാവതിക്ക് ഒരു പ്രത്യേക സന്തോഷവും ഉന്മേഷവും തിരികെ കൊണ്ട് വന്നിട്ടുണ്ട്. അവർക്ക് അറിയാം
💬 Comments
View all comments