Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]
തലോടി ചോദിച്ചു..
അവൾ വീണ്ടും മറുപടി പറയാതെ കരഞ്ഞുകൊണ്ട് ഇരുന്നു..
“ ദേ ഇനിയും കരച്ചിൽ നിർത്തിയില്ല എനിക്ക് ഇനിയും ദേഷ്യം വരും കേട്ടോ…”
അത് പറഞ്ഞപ്പോൾ അവൾ കൂടുതൽ മുറുക്കെ എന്നെ കെട്ടിപിടിച്ചു..
“ എടൊ.. മതി ഇനി കരയണ്ട.. “
ഞാൻ അവളെ നേരെ നിർത്തി പറഞ്ഞു..
“ നിനക്ക് എന്താ പറ്റിയെ…”
“ എനിക്ക് പറഞ്ഞതൊക്കെ കേട്ടപ്പോൾ സങ്കടം വന്നു.. ഞാൻ അങ്ങനെ ഒന്നും മനസ്സിൽ വിചാരിച്ചിട്ടില്ല..“
അവൾ മുഖം കുനിച്ചു ഇരുന്നു എന്നോട് പറഞ്ഞു..
“ ഇന്നലെ ചേട്ടനെ ആ കോലത്തിൽ കണ്ടപ്പോൾ.. അറിയാതെ ദേഷ്യം വന്നു.. “
“ മ്മ്.. “
ഞാൻ അവളെ നേരെ ഇരുത്തി..
“ നമ്മക്ക് പോകാം…ആ മുഖമൊക്കെ തുടക്കു..”
അവളോട് പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്തു..
“ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ…”
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു…ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല..
“ എന്റെ അച്ഛനും ഇങ്ങനെ ആരുന്നു…കള്ളും കുടിച്ചു അമ്മയും ആയി എന്നും വഴക്ക്.. ഒരു ദിവസം കുടിയും കഴിഞ്ഞു വരുന്ന വഴിക്ക ആക്‌സിഡന്റ് ഉണ്ടായത്.. “
അവൾ ഗൗരവത്തോടെ എന്നോട് പറഞ്ഞു..
“ അമ്മ ഇത് അറിഞ്ഞാൽ ഒത്തിരി വിഷമിക്കും..ഇന്നലെ ഞാൻ പറഞ്ഞത്.. ബാലൻചേട്ടൻ നിർബതിച്ചപ്പോൾ ഒരു സന്തോഷത്തിനു കുടിച്ചതാണ് എന്നാ.. ഇങ്ങനെ എന്നും കള്ള് കുടിച്ചു നശിക്കുവാന്ന് ഒന്നും അമ്മക്ക് അറിയുല.. “
അവൾ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.. ഇതൊക്കെ കേട്ടു ഇരുന്നത് അല്ലാതെ എനിക്ക് മറുപടി പറയാൻ തോന്നിയില്ല..
“ കുടിക്കാതെ ഇരുന്നൂടെ… “
അവൾ എന്നെ നോക്കി ഒരു അപേക്ഷ പോലെ ചോദിച്ചു…
“ ശീലം ആയി പോയി.. “
കൂടുതൽ ഒന്നും എനിക്ക് പറയാൻ തോന്നിയില്ല..
“ വഴി പറഞ്ഞു താ.. “
ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു..
അവൾ എനിക്ക് വഴി പറഞ്ഞു തന്നു.. അങ്ങനെ വീട് കണ്ടു പിടിച്ചു അവടെ ചെന്നു.. പോകുന്ന വഴി വേറെ ഒന്നും ഞങ്ങൾ സംസാരിച്ചതെ ഇല്ല.. കൂടുതൽ ചോദിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല
💬 Comments
View all comments