Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]
പറയാതെ അകത്തേക്ക് നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം എന്തോ തപ്പി എടുത്തോണ്ട് വന്നിട്ടുണ്ട്.. അവൾ ക്യാഷ് കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..അതിനു ക്യാഷ് കൊടുത്തിട്ട് തിരികെ വണ്ടിയിൽ കയറി..
“ വഴി പറഞ്ഞു താ.. “
അവൾ ഒരു ഞെട്ടലോടെ അത് കേട്ടിട്ട്.. തലയാട്ടി.. കുറച്ചു നേരത്തിനു ശേഷം അവൾ മിണ്ടാൻ തുടങ്ങി.. വഴി പറഞ്ഞു തരുന്നത് അല്ലാതെ വേറെ ഒരു അക്ഷരവും മിണ്ടുന്നില്ല..
“ എന്താ വാങ്ങിയേ..? “
“ അത്…അത് ഒരു ക്ലോക്ക്.. “
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
ഓ ഇത്രേം നേരം തപ്പി എടുത്തത് ഇതാരുന്നോ.. ഞാൻ ഒരു പുച്ഛത്തോടെ മനസ്സിൽ ഓർത്തു.. അവളുടെ ഈ ഇരുപ്പ് എന്റെ ഉള്ളിൽ വേർപ്പ്മുട്ടൽ ഉണ്ടാക്കുന്നുണ്ട് …
“ എടി…”
“ എന്തോ…? “
അവൾ ഒരു ഞെട്ടലോടെ വിളി കേട്ടു.. ഇവൾ എന്തിനാ ഞാൻ വിളിക്കുമ്പോൾ എല്ലാം ഞെട്ടുന്നെ..ഞാൻ മനസ്സിൽ ഓർത്തു…
“ എടൊ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ…താൻ അത് ഓർത്തു ഇരിക്കുവൊന്നും വേണ്ട.. “
ഞാൻ അത് പറഞ്ഞതും അവൾ പൊട്ടി കരയാൻ തുടങ്ങി..
“എടൊ.. താൻ എന്തിനാ കരയുന്നെ.. എന്നാ പറ്റി.. “
അവൾ കരച്ചിൽ നിർത്താതെ വന്നപ്പോൾ ഞാൻ വണ്ടി ഒതുക്കി..
“ എടൊ കരച്ചിൽ നിർത്തു.. ദേ ആരേലും കാണും…”
അവൾ ചുരിദാറിന്റെ ഷാൾൽ മുഖം പോത്തി കരഞ്ഞു.. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു…ആ മൗനത്തിന് ശേഷം ഞാൻ അവളുടെ തോളിൽ പിടിച്ചു ..
“ നീതു…”
അവൾക്ക് ഒരു ഭവ മാറ്റവും ഇല്ല..
“ എന്തിനാ ഈ കിടന്നു കരയുന്നെ.. “
ഞാൻ അവളുടെ കൈകൾ ബലമായി പിടിച്ചു മുഖത്തുന്നു മാറ്റി..മുഖം ചുവന്ന തുടിത്തിട്ടുണ്ട്.. കണ്ണുകൾ കരഞ്ഞു കലങ്ങിട്ടുണ്ട്..
“എന്തുവാടോ…”
ഞാൻ ചോദിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി.. അവളുടെ സങ്കടം കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് ആയില്ല..ഞാൻ അവളുടെ തലയിൽ തലോടി എന്റെ നെഞ്ചിലേക്ക് ചേർത്തു.
“ എന്തിനാ കരയുന്നെ…”
ഞാൻ അവളുടെ തലയിൽ
💬 Comments
View all comments