0%

Chapter Title : കല്യാണം 10 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 331

കുപ്പി ബാഗിൽ വെച്ചു അവിടെ നിന്നു.. അവൾ പോയി വാതിലിൽ തുറന്നു.. അമ്മ അവളുടെ കൈയിൽ ഒരു ഗ്ലാസ്‌ പാൽ കൊടുത്തിട്ട് തിരിച്ചു പോയി…

അവൾ എന്റെ അടുത്ത് വന്നു ആ ഗ്ലാസ്‌ ടേബിളിൽ വെച്ചു…

“ ഇന്ന് ഒരു ദിവസം കുടിക്കാതെ ഇരുന്നൂടെ.. നാളെ രാവിലെ നമ്മൾ തിരിച്ചു പോകുവല്ലേ.. “

ഞാൻ ഒന്നും മിണ്ടാതെ നിന്നു..

“ പ്ലീസ്…”

“ ഞാൻ രാവിലെ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലെ.. “

ഞാൻ ബാഗിൽ നിന്നും കുപ്പി എടുത്തോണ്ട് പറഞ്ഞു..

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഇനിയും ഒരു സീൻ ഉണ്ടാക്കി ആ അമ്മയെ കൂടെ അറിയിക്കേണ്ട എന്ന് കരുതി…ആ കുപ്പി ഞാൻ തിരിച്ചു വെച്ചു..

അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.. ഞാൻ പോയി ബെഡിൽ നിന്നും ഒരു ഷീറ്റ് എടുത്തു താഴെ വിരിച്ചു..

“ നല്ല തണുപ്പാ.. മുകളിൽ കിടക്കു.. “

“ നീ പറഞ്ഞ ഒരു കാര്യം ഞാൻ കേട്ടില്ലേ അത് പോരെ.. “

ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.. ഷീറ്റ്വിരിച്ചു കിടന്നു.. ഐസ് കട്ടയിൽ കിടന്നതു പോലെ.. ഞാൻ തണുത്തു വിറച്ചു…പക്ഷെ അത് പുറത്ത് ഞാൻ പ്രേകടം ആക്കിയില്ല..

അവൾ ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.. എനിക്ക് താണിത്തിട്ട് ഒരു രക്ഷയും ഇല്ല..

“ മുകളിൽ കയറി കിടന്നാലോ.. അയ്യേ വേണ്ട നാണക്കേട് ആവും.. “

എന്റെ അഭിമാനം അതിനു സമ്മതിച്ചില്ല.. ഞാൻ ചുരുണ്ടു കുടി പുതച്ചു കിടന്നു.. സ്ഥിരം ആയി കുടിച്ചിട്ട് ഉറങ്ങുന്ന കൊണ്ട് ആവും.. നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി..

“ എണീറ്റ് രണ്ടണ്ണം അടിച്ചാലോ..”

ഞാൻ മനസ്സിൽ വിചാരിച്ചു എണിറ്റു.. അവൾ ഉറങ്ങിട്ടില്ല..

“ അവൾ  കണ്ടാൽ എന്നാ.. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാൻ അല്ല.. “ ഞാൻ മനസ്സിൽ വിചാരിച്ചു.. “ ശേ അവൾ വിചാരിച്ചാലോ ഞാൻ ഒരു കണ്ട്രോൾ ഇല്ലാത്തവൻ ആണ് എന്ന്.. ഓ പിന്നെ വിചാരിച്ചാൽ എനിക്ക് എന്താ..“ എന്റെ

💬 Comments

View all comments