Chapter Title : കല്യാണം 11 [കൊട്ടാരംവീടൻ]
വന്നില്ലേ…”
ഞാൻ അവളോട് ചോദിച്ചു..അവൾ മറുപടി ഒന്നും പറയാതെ നിന്ന് തുണി മടക്കുവാണ്…. വെറുതെ ചോദിച്ചു ഇനി വെറുപ്പ് കൂട്ടണ്ട എന്ന് വിചാരിച്ചു.. ഞാൻ ടൌൽ എടുത്ത് ബാത്‌റൂമിൽ കയറി..
ഇറങ്ങി വന്നപ്പോൾ അവൾ അവിടെ ഇരുന്നു എന്തെക്കെയോ വായിക്കുവാരുന്നു.. ഞാൻ ശല്യപെടുത്താതെ താഴേക്ക് പോയി ടീവി കണ്ടു ഇരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ താഴേക്ക് ഇറങ്ങി വന്നു..
“ അച്ഛനും അമ്മയും തറവാട്ടിലേക്ക് പോയി.. ഇനി വലിയമ്മയുടെ പിറന്നാൾ കഴിഞ്ഞേ വരൂ…നമ്മളോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു തലേ ദിവസം …”
അവൾ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു…
“ കഴിക്കാൻ എടുക്കട്ടെ…എനിക്ക് കിടക്കണം ”
അവൾ ഒരു താല്പര്യം ഇല്ലാതെ ചോദിച്ചു..
“എനിക്ക് ഇപ്പോൾ വേണ്ട.. കുറച്ചു കഴിഞ്ഞു ഞാൻ എടുത്ത് കഴിച്ചോളാം..“
ഞാൻ അവൾക്ക് മറുപടി കൊടുത്തു..അവൾ എന്തെക്കെയോ പിറുപിറുത്തൊണ്ടു അടുക്കളയിലേക്ക് പോയി..
ഞാൻ അത് കാര്യമാക്കിയില്ല.. എന്തേലും പറയട്ടെ എന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ…
പക്ഷെ എവിടെയോ ഒരു നീറ്റൽ പോലെ.. അവളുടെ ഈ മാറ്റം എന്നെ വല്ലാതെ തളർത്തുന്നുണ്ട്…ഞാൻ ഇവളെ ഇഷ്ട്ടപെട്ടിരുന്നോ…അറിയില്ല..
ടീവിയിൽ എന്തെക്കെയോ പരിപാടികൾ നടക്കുന്നുണ്ട്.. പക്ഷെ എന്റെ ശ്രെദ്ധ അതിൽ ആരുന്നില്ല..അപ്പോളേക്കും എന്റെ ഫോൺ ബെൽ അടിച്ചു..
“ഹലോ.. “
“ മോളു പറഞ്ഞു കാണുവല്ലോ.. അവളേം കൂട്ടി ഇങ്ങു വന്നേക്കണം..ഇവിടെ എല്ലാരും നിന്നെ തിരക്കുന്നുണ്ട്.. ഞാൻ നിനക്ക് ജോലി തിരക്ക് ആണ് എന്നാ പറഞ്ഞേക്കുന്നെ.. മരിയാതക്ക് വന്നോണം പറഞ്ഞത് കേട്ടലോ…”
അമ്മ വളരെ കടുപ്പിച്ചാണ് പറഞ്ഞത്.. ഞാൻ എതിർക്കാൻ നിന്നില്ല.. മറുപടി ആയി ഒന്ന് മൂളി.. അമ്മ ഫോൺ കട്ട് ചെയ്തു..
“ വാ.. കഴിക്കാൻ എടുത്തു.. “
അവൾ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..
“ നീ കഴിച്ചോ.. എനിക്ക് ഇപ്പോൾ വേണ്ട…”
“ എനിക്ക് കിടക്കണം.. “
അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു..
“ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞു എടുത്തു കഴിച്ചോളാം.. “
ഞാൻ മറുപടി പറഞ്ഞു ടീവി കണ്ടു ഇരുന്നു.. പക്ഷെ എന്റെ ശ്രെദ്ധ മുഴുവൻ പുറകിൽ ഇരുന്നു കഴിക്കുന്ന അവളിൽ
💬 Comments
View all comments