Chapter Title : കല്യാണം 11 [കൊട്ടാരംവീടൻ]
ഞാൻ ദേഷ്യത്തിൽ വാതിലിൽ അടച്ചു വെളിയിലേക്ക് ഇറങ്ങി..
കുറച്ചു നേരം ബാൽക്കണിയിൽ പോയി ഇരുന്നു.. അറിയാതെ ഉറങ്ങി പോയി... ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നെ..
“ ചേട്ടാ... വാ അമ്മ കഴിക്കാൻ വിളിക്കുന്നു.. “
അവൾ പറഞ്ഞിട്ട് നടന്നു.. ഞാൻ താഴെ ചെന്നു കഴിച്ചു തിരിച്ചു പൊന്നു.. ആരോടും അധികം സംസാരിക്കാൻ നിന്നില്ല. അവളും അച്ഛനും അമ്മയും എന്തെക്കെയോ സംസാരിക്കുന്നുണ്ടാരുന്നു...
അവൾ ഇപ്പോൾ ഈ വീട്ടിലെ ഒരു ആളായി കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെക്കാലും കാര്യം ആണ് അവളെ ... ഞാൻ സ്നേഹിച്ചില്ലേൽ എന്താ... അവർ വാരിക്കോരി കൊടുക്കുന്നുണ്ടാല്ലോ സ്നേഹം...
ഞാൻ മനസ്സിൽ ആലോചിച്ചു റൂമിലേക്ക് വന്നു .. പെട്ടന്ന് രണ്ടണ്ണം അടിക്കാം എന്ന് വിചാരിച്ചു കുപ്പി കൈയിൽ എടുത്തു..
ഇന്നലെ കുടിക്കാതെ ആയപ്പോൾ എനിക്ക് സംഭവിച്ചത് മനസ്സിലേക്ക് ഓടി വന്നു..
“എന്റെ ആരോഗ്യം എല്ലാം നശിച്ചു... ഈ പേരുപടി നിർത്തിയാലോ... “
ഞാൻ മടിച്ചു കുപ്പി ടാബ്ലലിൽ വെച്ചു...
“ ഓ കുറച്ചു കുടിച്ചിട്ട് ചാകുവാനെ ചാവട്ടെ.. “
കുപ്പി വീണ്ടും കൈയിൽ എടുത്തു രണ്ടെണ്ണം അടിച്ചു..അപ്പോളേക്കും വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു.. ഞാൻ നോക്കിയപ്പോൾ... എന്നെ നോക്കി നിൽക്കുന്ന നീതുവിനെ ആണ് കാണുന്നെ.. അവളുടെ മുഖം ആകെ മാറീട്ടുണ്ട്...
നീ പോടീ പുല്ലേ എന്നെ ഭാവത്തിൽ.. ഞാൻ രണ്ടെണ്ണം കൂടെ അടിച്ചിട്ട് വന്നു ബെഡിൽ കിടന്നു.. അവൾ വന്നു ലൈറ്റ് ഓഫ് ആക്കിയിട്ട് എന്റെ അടുത്ത് വന്നു കിടന്നു...
ഞാൻ തിരിഞ്ഞു കിടന്നു... ഓരോന്ന് മനസ്സിൽ ആലോചിച്ചു കണ്ണുകൾ മെല്ലെ
💬 Comments
View all comments