Chapter Title : കല്യാണം 11 [കൊട്ടാരംവീടൻ]
അടച്ചു... പെട്ടന്ന്
“അതെ..”
പുറകിൽ നിന്നും എന്നെ തോണ്ടി വിളിച്ചു..
ഞാൻ മെല്ലെ തിരിഞ്ഞു നോക്കി...
“ അച്ഛനേം അമ്മയേം കണ്ടേ സന്തോഷത്തിൽ അറിയാതെ പറഞ്ഞു പോയതാ..... “
“ഉറങ്ങാനും സമ്മതിക്കില്ലേ.. “
ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു..
രാവിലെ ഉണർന്നപ്പോൾ അവൾ അടുത്ത് ഉണ്ടാരുന്നില്ല.. കുറച്ചു നേരം മുടിപ്പുതച്ചു കിടന്നു.. ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റെ…
“ ഹരിതചേച്ചിയോ…”
ഞാൻ കണ്ണ് തിരുമി അത്ഭുതത്തോടെ ചോദിച്ചു…
“ ഓ എന്താ എനിക്ക് ഇവിടെ വരാൻ മേലെ…”
ചേച്ചി കളിയാക്കി.. ഞാൻ ചിരിച്ചു കാണിച്ചു..
“ എന്നാ ചേച്ചി ഒരു മുന്നറിയിപ്പും ഇല്ലാതെ…”
“ അതൊക്ക ഉണ്ട് നീ വാ…എല്ലാരും ഉണ്ട് താഴെ…. “
ഞാൻ ബാത്റൂമിൽ കയറി ഫ്രഷ് ആയി വന്നു…ചേച്ചി അവിടെ തന്നെ ഉണ്ടാരുന്നു.. എന്നെ കണ്ടതും ഒന്ന് കലിപ്പിച്ചു നോക്കി..
ഞാൻ എന്താ എന്നാ ഭാവത്തിൽ നോക്കി..
“ എന്താടാ ഇത്…”
ചേച്ചി ടേബിൾൽ ഇരുന്ന കുപ്പി എനിക്ക് നേരെ കാണിച്ചു ചോദിച്ചു..
“ അത് പിന്നെ.. ചേച്ചി.. “
ഞാൻ മടിച്ചു മടിച്ചു ചേച്ചിയോട് പറഞ്ഞു.
“ നീ ഇപ്പോൾ താഴോട്ട് വാ എന്നിട്ട് നമ്മക്ക് ഒന്ന് സംസാരിക്കണം…”
ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ചേച്ചി മുൻപിൽ നടന്നു.. ഞാൻ പുറകിലും.. താഴെ ചെന്നപ്പോൾ അമ്മാവനും അമ്മായിയും എല്ലാരും ഉണ്ടാരുന്നു…അവർ എന്തോ വലിയ ചർച്ചയിൽ ആരുന്നു..
“ആ ദേ അവൻ വന്നല്ലോ…”
എന്നെ കണ്ടതും.. അമ്മാവൻ പറഞ്ഞു
“ അമ്മയുടെ പിറന്നാൾ ആണ് വരുന്ന ഞായറാഴ്ച…നീയും
💬 Comments
View all comments