Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]
മെല്ലെ എന്നോട് പറഞ്ഞു.. ആ വാക്കുകൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി.. ദേഹമാകെ തളരുന്നതുപോലെ തോന്നി…ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു ഇരുന്നു..
അവൾ എന്റെ പുറത്തുന്നു തല എടുത്തു എന്റെ മുഖത്തേക്ക് നോക്കി..
“ വിഷമിക്കണ്ട…വാ.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു…ഞാൻ ഒരു യന്ത്രം പോലെ അവളുടെ പുറകെ പോയി.. അവൾ പോയി ബെഡിൽ ഇരുന്നു കൂടെ ഞാനും ഇരുന്നു…
ഞാൻ നിശബ്ദൻ ആരുന്നു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി…
“ കരയാതെ.. “
അവൾ എന്റെ മുഖം അവളുടെ നേരെ തിരിച്ചു എന്റെ കണ്ണുകൾ തുടച്ചു പറഞ്ഞു..
“ ഞാൻ…ഞാൻ…എന്ത് വലിയ തെറ്റാ ചെയ്തേ…
എല്ലാർക്കും ഞാൻ കാരണം ദുഃഖം മാത്രേ ഒള്ളു.. ഇപ്പോൾ നിനക്കും…”
ഞാൻ നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
“ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നേ…സാരമില്ല..എല്ലാർക്കും ഒരു നല്ല നേരവും ചീത്ത നേരവും ഉണ്ടാവും.. ഈ കഴിഞ്ഞത് ചീത്ത നേരം ആണ് എന്ന് വിചാരിച്ചാൽ മതി…”
അവൾ എന്നെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…
“ എനിക്ക് ഒന്ന് കിടക്കണം …”
എന്റെ ദേഹമൊക്കെ തളരുന്നത് പോലെ തോന്നിയപ്പോൾ.. ഞാൻ അവളോട് പറഞ്ഞു…
“വാ..”
അവൾ എന്റെ തോളിൽ പിടിച്ചു അവളുടെ മടിയിൽ തലവെച്ചു കിടത്തി…ഞാൻ അവളുടെ മടിയിൽ തല ചയിച്ചു കിടന്നു.. തണുപ്പ് കൂടി വന്നു ഞാൻ കിടന്ന് വിറക്കാൻ തുടങ്ങി…
അത് മനസ്സിലാക്കിട്ടാവണം അവൾ ഒരു പുതപ്പ് എടുത്തു പുതപ്പിച്ചു..എന്റെ രണ്ടു കൈയ്യും ചേർത്ത് പിടിച്ചു…എന്റെ തലമുടിയിൽ തലോടി ഇരുന്നു..എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു…
രാവിലെ ഉണർന്നപ്പോൾ ഞാൻ അവളുടെ മടിയിൽ തന്നെ ആരുന്നു... അവളുടെ കൈകൾ ഇപ്പോളും എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ടാരുന്നു…ഞാൻ മെല്ലെ കൈകൾ എടുത്തു മാറ്റി.. എന്റെ കണ്ണുകൾ തിരുമ്മി അവളെ നോക്കി…ഭിത്തിയിൽ ചാരി ഇരുന്നു നല്ല ഉറക്കം ആണ്..ഞാൻ അവളെ ശല്യം ചെയ്യാതെ എണിറ്റു അവളെ നേരെ കിടത്തി..
“വാ…”
ഒരു ചിണുക്കത്തോടെ അവൾ എന്നെ വലിച്ചു അവളുടെ ദേഹത്തേക്ക്
💬 Comments
View all comments