0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 425

ഒന്നും ഓർമ്മ ഇല്ല..“
ഞാൻ അവൾക്ക് മറുപടി കൊടുത്തു…
“ വാ.. “
അവൾ എന്റെ കൈയിൽ പിടിച്ചു നടത്തിച്ചു…ഞാൻ അവളുടെ കൂടെ ഒരു കൊച്ചു കുഞ്ഞിനെപോലെ നടന്നു…
നേരം ആകെ ഇരുട്ടി…ഞങ്ങൾ നടന്ന തറവാടിന് മുന്നിൽ എത്തിയപ്പോളേക്കും എല്ലാരും അവിടെ ഉണ്ടാരുന്നു..
“ എവിടെ ആരുന്നു രണ്ടാളും…”
ഞങ്ങളെ കണ്ടപ്പോളെ അമ്മായി ചോദിച്ചു..
“ ഞങ്ങൾ ചുമ്മാ ഇവിടേക്കെ കാണാൻ…”
മറുപടി പറഞ്ഞത് നീതു ആണ്…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ഇവൾ എന്തിനാ കള്ളം പറയുന്നേ എന്ന ഭാവത്തിൽ…
“ വാ കഴിക്കാൻ എടുക്കാം.. “
അമ്മായി ഞങ്ങളെ വിളിച്ചു.. എല്ലാരുടേം കൂടെ ഇരുന്ന് വാർത്തമാനമൊക്കെ പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചു.. എന്റെ മനസ്സിൽ മുഴുവൻ ഇരുട്ടാരുന്നു…അവർ സംസാരിക്കുന്നതൊക്കെ ഒരു മൂളല്ലായി തോന്നി…
എനിക്ക് വിശപ്പ് ഒന്നും തോന്നുന്നില്ലാരുന്നു.. എന്തെക്കെയോ കഴിച്ചു എന്ന് വരുത്തി ഞാൻ എണിറ്റു.. കൈ കഴുകി ഞാൻ മുറിയിലേക് നടന്നു..
എന്റെ മനസ്സ് കൈവിട്ടുപോകുന്നതുപോലെ എനിക്ക് തോന്നി..ഞാൻ ബാഗിൽ പോയി കുപ്പി തിരഞ്ഞു അതിൽ ഉണ്ടാരുന്നില്ല..എനിക്ക് ആകെ ദേഷ്യമായി ..ഞാൻ അമ്മാവന്റെ മുറിയിൽ കയറി.. അവിടുത്തെ ഷെൽഫിൽ ഉണ്ടാരുന്ന കുപ്പി എടുത്തു തിരികെ വന്നു ബാൽക്കണിൽ ഇരുന്നു..
വർഷങ്ങൾക്ക് മുൻപ് ആമിയുടെ കൂടെ ഇവിടെ ഇരുന്നു കുടിച്ചതെല്ലാം എന്റെ മുന്നിലേക്ക് ഓടി എത്തി..അവളുമായി ഇരുന്ന ഓരോ നിമിഷത്തിലൂടെയും ഞാൻ കിടന്ന് പോയി…
“ ഇവിടെ ഇരിക്കുവാരുന്നോ…”
നീതു എന്റെ അടുത്തേക്ക് നടന്നു വന്നു പറഞ്ഞു…എന്റെ അടുത്തേക്ക് വന്നപ്പോൾ ആണ് അവൾ എന്റെ കൈയിൽ ഇരിക്കുന്ന കുപ്പി കണ്ടത്.. അവളുടെ മുഖം മാറുന്നത് ഞാൻ ശ്രെദ്ധിച്ചു..
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു..
“ കിടക്കുന്നില്ലേ…”
അവൾ ഒരു ദേഷ്യഭാവത്തിൽ ചോദിച്ചു..
“ ഇല്ല നീ കിടന്നോ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് വീടും കുടിച്ചു... അവൾ ഒന്നും മിണ്ടാതെ നേരെ ബെഡിൽ പോയി കിടന്നു.. അവളുടെ പേടമാൻ കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ ശ്രെദ്ധിച്ചു…
അവൾ ദേഷ്യത്തിൽ ആണ് എന്ന് മനസ്സിലാക്കിയ ഞാൻ പിന്നെ അങ്ങോട്ടേക്ക് നോക്കന്നെ പോയില്ല…മദ്യത്തിന്റെ

💬 Comments

View all comments