Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]
വാ തുറന്നപ്പോളേക്കും അവൾ വാ പൊത്തി…
“ വേണ്ട…ഒന്നും പറയണ്ട…എനിക്ക് അറിയാം.. നിനക്ക് എന്നോടുള്ള സ്നേഹം…മതി എന്നെ ഇങ്ങനെ സ്നേഹിച്ചത്…. “
അവൾ എന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു…
“ ആമി..നമ്മക്ക് ഇടയിൽ ഇപ്പോൾ ഓർമ്മകൾ മാത്രമേ ഒള്ളു..എനിക്ക് പറ്റില്ലടി നീ ഇല്ലാതെ ഒരു ജീവിതം ”
ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു പറഞ്ഞു..
“ ഇല്ല…ജീവിക്കണം.. ഞാൻ ഇല്ലാതെ ജീവിക്കണം…നമ്മുടെ അച്ഛനും അമ്മയ്ക്കും വേണ്ടി…പിന്നെ നിന്നെ മാത്രം സ്നേഹിക്കുന്ന ആ പാവം പൊട്ടി പെണ്ണിന് വേണ്ടി.. “
അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി പറഞ്ഞു..
“ ആമി…”
അവൾ വീണ്ടും എന്റെ വാ പൊത്തി പിടിച്ചു..
“ ഒന്നും പറയണ്ട…ഈ കണ്ണുകൾ എനിക്ക് നിറയാൻ പാടില്ല..”
അവൾ എന്റെ കണ്ണുകൾ തുടച്ചോണ്ട് പറഞ്ഞു..
“ ആമി.. ഈ കണ്ണുകളും തീരാത്ത ദാഹം ഉണ്ടന്ന് ഞാൻ തിരിച്ചു അറിഞ്ഞത്…നിന്നെ കാണാതെ ആയപ്പോൾ മുതൽ ആണ്…”
എന്റെ സങ്കടം ഉള്ളിൽ ഒതുക്കാനാവാതെ ഞാൻ അവളോട് പറഞ്ഞു..
“ നമ്മടെ സ്നേഹം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ മതി.അടുത്ത ജന്മത്തിൽ ഈ സ്നേഹം പൂർത്തിയാക്കാൻ ഞാൻ വരും…..”
അവൾ എന്റെ മുഖത്തുന്നു കൈ എടുത്തു പറഞ്ഞു..
“ ആമി… “
ഞാൻ അവളെ വിളിച്ചു…
“ എനിക്ക് പോകാൻ സമയം ആയി…ഇനി എന്നെ ഓർത്തു ജീവിതം നശിപ്പിക്കരുത്…നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ട്.. അവൾക്ക് ഒരു ജീവിതം കൊടുക്കണം…”
അവൾ എന്നോട് പറഞ്ഞിട്ട് എന്റെ മുന്നിൽ നിന്നും മറഞ്ഞു…
“ ചേട്ടാ…ചേട്ടാ.. എണ്ണിക്…”
ആരോ വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്…കണ്ണിൽ ആകെ ഇരുട്ട് കയറിയത് പോലെ.. ഞാൻ മെല്ലെ കണ്ണുകൾ തുറന്നു…
ഞാൻ ആമിയുടെ അസ്ഥിതറയിൽ തലവെച്ചു കിടക്കുന്നു.. ഞാൻ തിരിഞ്ഞു നോക്കി നീതു ആണ് എന്നെ വിളിക്കുന്നത്.. അവൾ എന്റെ കൈയിൽ പിടിച്ചു എന്നെ എന്നിപ്പിച്ചു.. ഞാൻ സ്ഥലകാലബോതം ഇല്ലാതെ ചുറ്റും നോക്കി…
“ എന്താ.. എന്താ പറ്റിയെ…”
അവൾ എന്റെ മുഖത്തു പിടിച്ചു ചോദിച്ചു…
“ അറിയില്ല തല കറങ്ങുന്നത് പോലെ തോന്നി..പിന്നെ
💬 Comments
View all comments