0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 1.3K

എന്റെ ഇരുപ്പ് കണ്ടിട്ടാവണം അവൾ എന്റെ വയറിൽ വിരൽ ഓടിച്ചു ഇക്കിളി ഇട്ടു...എനിക്ക് പിടിച്ചു നിൽക്കാനായില്ല ഞാൻ ഇക്കിളി എടുത്തു ചിരിച്ചു…ഞാൻ അവളുടെ കൈയിൽ മുറുക്കെ പിടിച്ചു..
“ ദേ ചെറുക്കാ…ഇനി ഓരോന്ന് ആലോചിച്ചു ഇരിക്കാതെ മര്യതക്ക് എന്നെ സ്നേഹിച്ചു.. എന്നേം പിള്ളാരേം നോക്കി എന്റെ കൂടെ ജീവിച്ചോണം…”
അവൾ പെട്ടന്ന് പറഞ്ഞിട്ട്…അവൾ പറഞ്ഞത് ഓർത്തു നാണം വന്നു അവളുടെ നാക്കിൽ കടിച്ചു.. ഒരു കണ്ണ് അടച്ചു എന്നെ നോക്കി…
“ പിള്ളേരോ…അവിടെ വരെ എത്തിയോ…. “
ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു…അവൾ നാണിച്ചു എന്റെ നെഞ്ചിലേക്ക് മുഖം പൊത്തി…ഞാൻ അവളുടെ രണ്ടു തോളിലും പിടിച്ചു അവളെ ഉയർത്തി..
“ ഓഹോ…നാണം ആയോ…”
ഞാൻ ചിരിച്ചോണ്ട് അവളോട്‌ ചോദിച്ചു…
“ പോ.. “
അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി…
“ വാ എണ്ണിക്…”
ഞാൻ അവളെ പിടിച്ചു ഉയർത്തി പറഞ്ഞു…അവൾ ഒരു ചിണുക്കത്തോടെ എണിറ്റു…
“ ഉറക്കം മാറിയില്ലേ ബെഡിൽ പോയി കിടക്കു. എന്തിനാ ഈ തണുപ്പാണ് കിടക്കുന്നെ…”
ഞാൻ അകത്തേക്ക് നടന്നോണ്ട് പറഞ്ഞു.. അവൾ എന്റെ പുറകെ വന്നു ബെഡിൽ കയറി കിടക്കുന്ന.. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…
“ എവിടെ പോകുവാ… നേരം വെളുത്തില്ലല്ലോ..”
അവൾ മുഖത്തുന്നു പുതപ്പ് മാറ്റി ചോദിച്ചു …
“ ചുമ്മാ താഴെ വരെ…”
ഞാൻ അവൾക്ക് മറുപടി പറഞ്ഞു നടക്കാൻ ഒരുങ്ങി.
“ ഇങ്ങു വന്നേ…”
അവൾ എന്നെ കൈ കാട്ടി വിളിച്ചു….
“ എന്താ…”
ഞാൻ അവളുടെ അടുത്തേക്ക് നടന്നെത്തി ചോദിച്ചു…മറുപടി

💬 Comments

View all comments