Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]
ദോശ കഴിച്ചു തിരിച്ചു ഇറങ്ങി..വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ നീതുവിനെ ഒരു ഫോൺ വന്നു..
ഞാൻ വീട് തുറന്ന് അകത്തേക്ക് കയറി..
“ അതെ…”
അവൾ വേഗത്തിൽ നടന്ന എന്റെ അടുത്തേക്ക് എത്തി..
“ മ്മ്.. എന്താടി.. “
“ എന്റെ ഫ്രണ്ട്‌സ് ഇങ്ങോട്ട് വരുന്നു എന്ന്.. “
അവൾ പരിഭ്രാമത്തോടെ പറഞ്ഞു..
“ അതിനു എന്താ വരട്ടെ…”
“ അവർ കുറെ നാളായി വരുന്ന കാര്യം പറയുന്നു.. പക്ഷെ ചേട്ടന് ഇഷ്ട്ടം ആവില്ല എന്ന വിചാരിച്ച ഞാൻ ഒഴിഞ്ഞു മാറിയത്… ദേ ഇപ്പോൾ പകുതി വഴി ആയി എന്ന് പറഞ്ഞ വിളിച്ചേ..”
അവൾ ഒറ്റ ശ്വാസത്തിൽ എന്നോട് പറഞ്ഞു..
“ അവർ വരട്ടെ…അതിനു ഇപ്പോൾ എന്താ.. “
ഞാൻ അവൾക്ക് മറുപടി കൊടുത്തിട്ട് മുകളിലേക്ക് പോയി.. അവളും കയറി വന്നു..
“ അവർക്ക് കഴിക്കാൻ എന്തേലും കൊടുക്കണ്ടേ…”
ഞാൻ അവളോട് ചോദിച്ചു…
“ വേണം.. ഞാൻ പെട്ടന്ന് ചെല്ലട്ടെ…”
അവൾ മാറാൻ ഉള്ള ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് കയറി പറഞ്ഞു... ഞാനും ഡ്രസ്സ് മാറി അപ്പോളേക്കും അവൾ ഇറങ്ങി തിടുക്കത്തിൽ താഴേക്ക് നടന്നു…
ഞാനും അവളുടെ കൂടെ നടന്നു…
“ പെട്ടന്ന് എന്താ ഉണ്ടാക്കുക…ഞാൻ പോയി വല്ലതും വാങ്ങി വരാം.. “
ഞാൻ അവളുടെ മുഖത്തെ പരിഭ്രമം കണ്ടു ചോദിച്ചു..
“ ഏയ് വേണ്ട.. ഞാൻ പെട്ടന്ന് ഉണ്ടാക്കാം…”
അവൾ മുടി തലയിൽ കെട്ടികൊണ്ട് പറഞ്ഞു..
“ എടൊ അവരു ഇപ്പോൾ വരൂലേ.. പെട്ടന്ന് എന്ത് ഉണ്ടാക്കാന…ഞാൻ പോയിട്ട് വാരം.. “
അവളോട് പറഞ്ഞിട്ട് ഞാൻ പുറത്തേക്ക് നടന്നു..
“ അവർ എത്ര പേര് ഉണ്ടാവും…”
“ മുന്നാല് പേര് കാണും…”
അവൾ എനിക്ക് മറുപടി തന്നു.. ഞാൻ ബൈക്ക് എടുത്തു കടയിൽ പോയി കഴിക്കാൻ ഉള്ളതും വാങ്ങി വന്നു..ഞാൻ വന്നു കഴിഞ്ഞു ഒരു പത്തു മിനിറ്റ് കഴിഞ്ഞു അവരും വന്നു..
അവൾ വാതുക്കേല് ചെന്ന് അവരെ വീടിനു അകത്തേക്ക് ക്ഷണിച്ചു..ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു.. അവൾ അവരെ എനിക്ക് പരിചയപ്പെടുത്തി..
“ ഇത് പൂജ.
💬 Comments
View all comments