Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]
എന്നപോലെ അവിടെ ഇരുന്നു…
“ പോകാം…”
അവൾ തോളിൽ തല വെച്ചു തന്നെ എന്നോട് ചോദിച്ചു…
” മ്മ്…. പോകാം “
ഞാൻ അവൾക്ക് മറുപടി നൽകി..
” സോറി…“
എനിക്ക് ഫീൽ ആയന്ന് കരുതീട്ടാവണം അവൾ വീണ്ടും പറഞ്ഞു എന്റെ നെറ്റിൽ ഒരു ഉമ്മ തന്നെ എന്റെ മടിയിൽ നിന്നും എന്നിറ്റു.... ഞങ്ങൾ കുളത്തിന് വെളിയിൽ ഇറങ്ങി..നല്ല ഇരുട്ട് ആരുന്നു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു ആ തണുപ്പത്തു ഞങ്ങൾ നടന്നു… വാതിൽ മെല്ലെ തുറന്ന് ഞങ്ങൾ അകത്തു കയറി അവളെ റൂമിലാക്കി ഞാൻ ഹാളിൽ സോഫയിൽ കിടന്നു എപ്പോളാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല.. രാവിലെ അമ്മ ആണ് തട്ടി ഉണർത്തിയത്…
“എടാ എണ്ണിക്ക്… ”
അമ്മ എന്നെ തട്ടി ഉണർത്തി.. ഞാൻ കണ്ണ് തിരുമി എന്നിറ്റു..
“ നീ ഇന്നലെ ഇവിടെ ആണോ കിടന്നേ…”
അമ്മ എന്നോട് ചോദിച്ചു…
“ മ്മ് … അച്ചനും അമ്മാവനും ഒടുക്കത്തെ കൂർക്കം വലിയാ..”
ഞാൻ ചുമ്മാ അങ്ങു തള്ളി വിട്ടു..
“ പോയി റെഡി ആവു… എല്ലാവരും ഇപ്പോൾ എത്തും…”
അമ്മ മറുപടി നൽകി…ഞാൻ എണീറ്റ്മുറിയിലേക്ക് പോയി… കുളിച്ചു റെഡി ആയി വന്നപ്പോളേക്കും ബെഡിൽ ഒരു ചുവന്ന കുർത്തയും നല്ല കസവു മുണ്ടും ഇരിക്കുന്നു…ഞാൻ അത് എടുത്തു ഇട്ടു തിരിഞ്ഞപ്പോളേക്കും വാതിലിൽ ചാരി നീതു എന്നെയും നോക്കി നിക്കുന്നു…
“ എങ്ങനെ ഉണ്ട്….”
ഞാൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു… അതിനു മറുപടി ആയി അവൾ കൊള്ളാം എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നു…
💬 Comments
View all comments