Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]
ഉറക്കവും കിട്ടുന്നില്ല… അവളെ പോയി ഒന്ന് കണ്ടാലോ….എല്ലാരും കിടന്നു എന്ന് തോനുന്നു….എന്നാലും ഒന്ന് പോയി നോക്കാം എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി… ഹാളിലെ ചെറിയ വെളിച്ചത്തിന്റെ സഹായത്തോടെ നീതുവിന്റെ മുറി ലക്ഷ്യമാക്കി നടന്നു...ഉച്ച ഉണ്ടാക്കാതെ ഞാൻ വാതിൽ മെല്ലെ തുറന്നു… സ്വന്തം ഭരിയെ കാണാൻ രാത്രി ഒളിച്ചു വരേണ്ടി വരുന്ന ഗെത്തികേട്….എന്ന് മനസ്സിൽ വിചാരിച്ചു മുറിയിലേക്ക് എന്റെ കണ്ണ് ചെന്നു… തിരച്ചിലിനു ഒടുവിൽ ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന നീതുവിനെയാണ് കണ്ടത്…. അവളുടെ മുഖം ജനലിലൂടെ വരുന്ന നീലവിന്റെ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടാരുന്നു… എല്ലാവരും നല്ല ഉറക്കത്തിൽ ആണ്… ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു വാതിൽ പടിയിൽ ഇരുന്നു… അവളെ എങ്ങനെ ഒന്ന് വിളിച്ചു ഉണർത്തും…പയ്യെ അകത്തേക്ക് നടന്ന അവളെ വിളിച്ചു ഉണർത്തിയാലോ…വേണ്ട ഉച്ച കേട്ടു ആരേലും ഉണർന്നാൽ നാണക്കേടാ… ഞാൻ ക്ഷേമയോടെ അവളെ തന്നെ നോക്കി ഇരുന്നു… എന്റെ പ്രാർത്ഥന ദൈവം കേട്ടിട്ട് എന്നാവണം അവൾ പെട്ടന്ന് ഞെട്ടി ഉണർന്നു… ഷീണംകൊണ്ട് മുരിനിവർന്നു അവൾ ചുറ്റും നോക്കി.. ഞാൻ പയ്യെ കൈ കാട്ടി അവളുടെ ശ്രെദ്ധ എന്നിലേക്ക് ആകർഷിച്ചു…. അവൾ ഒരു ഞെട്ടലോടെ എന്നെ കണ്ടു… ഞാൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു.. അവൾ പരിഭ്രാമത്തോടെ എന്നെ നോക്കി എന്താ എന്ന് അംഗീയം കാണിച്ചു… ഞാൻ ഒന്നും ഇല്ല എന്ന് കണ്ണുകൾ അടച്ചു കാണിച്ചു അവളെ നോക്കി പുഞ്ചിരിച്ചു… അവളെ ഒന്ന് അടുത്ത് കാണാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു….ഞാൻ അവളോട് എന്റെ അടുത്തേക്ക് വരാൻ കൈ കാട്ടി…. അവൾ ചുറ്റും നോക്കിട്ട്..
“ഇല്ല”
എന്ന് തലയാട്ടി കാണിച്ചു….ഞാൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു… എന്റെ ഇരുപ്പ് കണ്ടിട്ട് ആവണം അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു…. ഞാൻ വീണ്ടും അവളെ എന്റെ അരികിലേക്ക് വിളിച്ചു….അവൾ ചിരിച്ചോണ്ട് ഇല്ലന്ന് വീണ്ടും തലയിട്ടി…
“ പ്ലീസ്…”
ഞാൻ ചുണ്ടുകൾ മെല്ലെ അനക്കി അവളോട് കെഞ്ചി ചോദിച്ചു…അവൾ വീണ്ടും ചുറ്റും നിസ്സഹായതയോടനോക്കി..
“ഇല്ല”
എന്ന് തലയിട്ടി ഞാൻ സങ്കടത്തോടെ തല താഴ്ത്തി ഇരുന്നു..എന്റെ
💬 Comments
View all comments