0%

Chapter Title : കല്യാണം 14 [കൊട്ടാരംവീടൻ] [Climax]

Author : Kambikathakal Read All Parts 487

പിന്നെ…. ”

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു അവൾക്ക് മറുപടി കൊടുത്തു….ഞാൻ കുളത്തിലേക്ക് നോക്കി ഇരുന്നു… നിലവിൽ തിളങ്ങി നിൽക്കുന്ന അവളുടെ മുഖം ആ വെള്ളത്തിൽ ഒരു കണ്ണാടിയിൽ കാണുന്ന പോലെ വ്യക്തമായി കാണമരുന്ന്… ഞാൻ അതിൽ മുഴുകി ഇരുന്നു…

“ എന്താ ഇന്ന് ഉറക്കം ഒന്നും വന്നില്ലേ…”

ഞങ്ങളുടെ ഇടയിലെ നിശബ്ദത കിറി മുറിച്ചു അവൾ ചോദിച്ചു….

“ അത് പിന്നെ… ഉറക്കം വന്നില്ല…”

ഞാൻ മറുപടി നൽകി….

“ അതെന്നാ…. സാധാരണ നേരത്തെ ഉറങ്ങുന്നേ ആൾ ആണല്ലോ….”

അവൾ ഒരു തമാശ പോലെ എന്നോട് ചോദിച്ചു….അതിനു എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ഞാൻ നിശബ്ത്താത്ത പാലിച്ചു..

“ എന്താ ഒന്നും മിണ്ടാതെ… പറയുന്നേ..”

അവൾ എന്റെ തോളിൽ കൈവെച്ചു ചോദിച്ചു….മറുപടി പറയാതെ അവൾ വിടില്ല എന്ന് എനിക്ക് തോന്നി….

“ എന്നും കൂടെ ഉണ്ടാരുന്നു എന്തോ… എന്റെ കൈയിൽ നിന്നും നഷ്ട്ടപെട്ടപോലെ തോന്നി… ഉറക്കം വന്നില്ല….”

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു…അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു…അവൾ മുഖം എന്റെ തോളിലേക്ക് ചയിച്ചു എന്റെ മുഖത്തു നോക്കി ഇരുന്നു…

“ എന്താ നോക്കുന്നെ….”

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു… അവൾ കണ്ണുകൾ അടച്ചു ഒന്നും ഇല്ലന്ന് കാണിച്ചു…

“ നിന്നെ ഞാൻ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട് അല്ലെ. .”

ഞാൻ അവളോട്‌ പറഞ്ഞു മുഴുവപ്പിക്കും മുന്നേ അവൾ എന്റെ വാ പൊത്തി…. എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ എണീറ്റ് എന്റെ മടിയിൽ ഇരുന്നു… അവളുടെ മുഖം എന്റെ മുഖത്തിന് അടുത്തേക്ക് വന്നു..

“ ഒന്നും പറയണ്ട…. എനിക്ക് അറിയാവുന്നതു അല്ലെ എല്ലാം… ഈ ഒരു നിമിഷത്തിന് വേണ്ടിയാ ഞാൻ ഇത്രേം നാളുംകാത്തിരുന്നേ…എന്നെ സ്നേഹത്തോടെ വിളിക്കുന്ന ഈ ഒരു നിമിഷത്തിന് വേണ്ടി…. ”

അവൾ എന്നോട് പറഞ്ഞിട്ട് എന്റെ വായിൽ നിന്നും കൈ എടുത്തു മാറ്റി… ഞാൻ അവളുടെ കണ്ണുകളിൽ തന്നെ ലയിച്ചു ഇരുന്നു.. അവളുടെ മിഴികൾ നിറയുന്നപോലെ തോന്നി..

“ നീതു….”

എന്റെ ഉള്ളിലെ പ്രണയം മുഴുവൻ പുറത്തു എടുത്തു ഞാൻ അവളെ വിളിച്ചു…

💬 Comments

View all comments