Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]
: നീ വന്നേ...
ഞാൻ :എടി അമ്പലത്തിൽ പോകണേ മുണ്ട് വേണ്ടേ.. എന്റെ കൈയിൽ ഇല്ലാ...
ഒഴിവാക്കാനുള്ള അവസാന അടവ് ആയി ഞാൻ പറഞ്ഞു...
"അത് ഞാൻ കൊണ്ടുവരാം... അച്ഛന് മുണ്ട് ഇഷ്ടംപോലെ ഉണ്ട്... നീ വാതിൽ തുറക്ക്.."
ഞാൻ : വാതിൽ തുറക്കാൻ പറ്റൂല...
അവൾ : അതെന്നാ.. തുറക്ക് മരിയതക്ക്...
ദൈവമേ പെട്ടു.. ഞാൻ മനസ്സിൽ ഓർത്തു...
"ശെരി ഞാൻ വരാം..."
വേറെ വഴി ഇല്ലാതെ സമ്മതിക്കേണ്ട വന്നു..
ഞാൻ :ഞാൻ പോയി കുളിച്ചു റെഡി ആയി വരാം...
അവൾ : അപ്പോൾ മുണ്ട് വേണ്ടേ??
ഞാൻ : നീ എടുത്തോണ്ട് വാ ..
അവൾ : ശെരി
അവൾ പോയി എന്ന് ഉറപ്പ് ആയപ്പോൾ.. ഞാൻ ഓടി പോയി തോർത്തു എടുത്തു ഉടുത്തു... എന്നിട്ട് ഷർട്ടും ഊരി ഡോറിന്റെ ലോക്ക് എടുത്തു വാതിൽ ചാരി ഇട്ടു... എന്നിട്ട് ഓടി പോയി ബാത്‌റൂമിൽ കേറി..
ആസ്വദിച്ചു കുളിച്ചു ...ഇറങ്ങിയപ്പോ ബെഡിൽ ഒരു കസവു മുണ്ട് ഇരിക്കുന്നെ ഞാൻ കണ്ടു...ഒരു ബ്രൗൺ ഷർട്ടും മുണ്ടും ഉടത്തു.. ഞാൻ താഴേക്കു ചെന്ന്...
എല്ലാരും അത്ഭുതത്തോടെ നോക്കിനിക്കുന്നു... ആദ്യം ആയി ഈ കോലത്തിൽ കാണുന്നത്കൊണ്ട് ആണോ അതോ... കുറെ കാലം കുടി അമ്പലത്തിൽ പോകുന്നത് കൊണ്ട് ആണോ എന്ന് അറിയുല.. അമ്മയുടെ മുഖത്തു ഒരു പ്രിത്യേക സന്തോഷം... അച്ഛന്റെ മുഖത്തും ഉണ്ട്...
"അപ്പോൾ വൃത്തിക് നടക്കാനൊക്കെ അറിയാം "
അച്ഛന്റെ വക ആരുന്നു കമന്റ്....
"അവര് എവിടെ..."
അമൃതയെം ഹരിതച്ചേച്ചിയെം കാണാത്തതു കൊണ്ട് ഞാൻ ചോദിച്ചു...
ലളിത അമ്മായി
💬 Comments
View all comments