Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]
അവളിലേക്ക് ചെന്നു....ചേച്ചിയും അനിയത്തിയും എന്നെ തന്നെ നോക്കി നിക്കുവാണ്... ചേച്ചിയുടെ തോളിൽ തലവെച്ചു ആണ് അവൾ നിക്കുന്നെ... ചേച്ചി സാരീ ആണ് വേഷം.. വല്ലാത്ത ഒരു ലുക്ക് തന്നെ.. അനിയത്തി ദാവണിയും..
അമൃതയുടെ കണ്ണിൽ എനിക്ക് ഒരു അട്ട്രാക്ഷൻ ഫീൽ ചെയ്തു.. ഒരു വല്ലാത്ത പ്രകാശം അവളുടെ കണ്ണുകളിൽ... വിളക്കിലെ ദീപത്തിന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങി നിന്നു...
അവൾ കൈ ഉയർത്തി സൂപ്പർ ആണു എന്ന് ആംഗ്യം കാണിച്ചു...
ഒത്തിരി നോക്കുന്നെ നല്ലത് അല്ല എന്ന് എനിക്ക് തോന്നി... ഉച്ചക്കത്തെ അനുഭവം മനസ്സിൽ ഓർത്തു.... ഞാൻ പ്രേതിക്ഷണം തുടർന്നു... പ്രാത്ഥിച്ചു പുറത്ത് ഇറങ്ങുന്ന വരെ അവൾ ആരുന്നു മനസ്സിൽ... അവളുടെ മുഖം എന്താ എന്റെ മനസിന് പോകാതെ... എനിക്ക് ഇവളോട് ഇനി ഇഷ്ട്ടം ആണോ ...
വെളിയിൽ ഇറങ്ങിയപ്പോ അവളും ചേച്ചിയും പുറത്ത് ഉണ്ടാരുന്നു...
"വാ.."
ഹരിത ചേച്ചി ആണ് വിളിച്ചേ...
"കൊള്ളാം ഡാ...മുണ്ട് ഉടത്തപ്പോ ആള് ആകെ മാറി..."
ഞാൻ ചിരിച്ചു കാണിച്ചു....
ചേച്ചി : "വാ നമ്മക്ക് ചുറ്റും ഒന്ന് പ്രേതിക്ഷണം വെച്ചിട്ട് വരാം..."
അനുമോൾടെ കൈ പിടിച്ചു ചേച്ചി നടന്നു.. പുറകെ ഞാനും അവളും...
അവളുടെ കൂടെ നടക്കുമ്പോ എന്താണ് എന്ന് അറിയുല ഒരു വല്ലാത്ത ഫീൽ... അവളിലേക്കു എന്നെ വലിച്ചു അടിപ്പിക്കും പോലെ എന്തോ ഒരു കന്ധികാശക്തി....
ഞാൻ അവളുടെ മുഖത്തു നോക്കി.. ദീപങ്ങളുടെ വെളിച്ചത്തിൽ അവളുടെ കമ്മലും മാലയും എല്ലാം തിളങ്ങുന്നു...അവളുടെ മുടിയിഴകൾ മുഖത്തേക്ക് പാറി നടക്കുന്നു.... പെട്ടന്ന് അവൾ എന്നെ നോക്കി...
ഉള്ളിൽ ഒരു മഞ്ഞു വീണ
💬 Comments
View all comments