Chapter Title : കല്യാണം 2 [കൊട്ടാരംവീടൻ]
സ്ഥലത്തു ഒരുത്തൻ കേറി പിടിച്ചു...അവൾ ഒച്ച വെച്ചു... ആൾക്കാരെകുട്ടി..അവനെ പിടിച്ചു ബസിൽ ഉള്ളവര് അടിച്ചു... അതിനു ശേഷം എനിക്ക് എല്ലം പേടിയാ...
ഞാൻ ഒന്നും മിണ്ടാതെ കേട്ട് ഇരുന്നു....
അവൾ : അതുകൊണ്ട് അപ്പോൾ പറഞ്ഞു പോയതാ...പിന്നെ.. ഈ മൂഡ് സ്വിങ്ന്റെ ഒരു ഇഷ്യൂ എനിക്ക് ഉണ്ട്...
ചിരിച്ചോണ്ട് അവൾ തുടർന്നു...
അതിന്റെ പേരിൽ ആരോടും മിണ്ടാതെ ഇരിക്കല്ല് കേട്ടോ .. വണ്ടിയിൽ ചേച്ചി ചോദിച്ചിട്ട് നീ ഒന്നും മിണ്ടാഞ്ഞപ്പോ എനിക്ക് എന്തോ വിഷമം ആയി.. നീ ഒത്തിരി നാൾക്ക് ശേഷം ഇവിടെ വന്ന ആയത്കൊണ്ട് എല്ലാർക്കും ഭയങ്കര സന്തോഷം ആണ്... അതുകൊണ്ട് ഇതിന്റെ പേരിൽ ആരോടും മിണ്ടാതെ ഒന്നും നടക്കല്ല്....
"കേട്ടോടാ ചേട്ടാ "
ഞാൻ ചിരിച്ചോണ്ട് തലയാട്ടി...അവൾ പയ്യെ എണിറ്റു നടന്നു.. ഞാൻ തിരിച്ചു ഫോണിലോട്ടും നോക്കി...
അവൾ ഒന്ന് നിന്നത് ഞാൻ അറിഞ്ഞു..ഞാൻ വീണ്ടും തിരിഞ്ഞു നോക്കി...
"ഡാ ഞാനും ചേച്ചിയും വൈകുന്നേരം അമ്പലത്തിൽ പോകുന്നുണ്ട് നീയും കൂടെ വാ..."
ഞാൻ ഒന്ന് ചിരിച്ചു...
5 ആവുമ്പോ ഞങ്ങൾ വന്നു വിളിക്കും... വരണം കേട്ടോ..
ഞാൻ ഒന്ന് തലയാട്ടി... വീണ്ടും ഫോണിൽ നോക്കി യൂട്യൂബ് വീഡിയോസ് കണ്ടു...അവൾ വാതിൽ അടച്ചു ഇറങ്ങി പോയി..
എനിക്ക് എന്താ പറ്റിയെ... ഞാൻ ഇങ്ങനെ ഒന്നും അല്ലാരുന്നല്ലോ... ഈ വീട്ടിൽ വന്നെന്നു ശേഷം എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്..ഫോൺ ഓഫ് ചെയ്തു.. ഞാൻ തിരിഞ്ഞു കിടന്നു ആലോചിച്ചു...
അവൾ പറഞ്ഞ ബസിലെ ഇൻസിഡന്റ് ഓർത്തപ്പോ... ഒരു രണ്ടു മൂന്നു വർഷം ഞാൻ പുറകോട്ട് ചിന്തിച്ചു ... പാന്റിന്റെ മുകളിലൂടെ
💬 Comments
View all comments